World

മാലദ്വീപ്: ജനാധിപത്യത്തിന്റെ വിജയമെന്നു പ്രതിപക്ഷം

മാലെ: മാലദ്വീപില്‍ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നടപടിക്കിടെ പ്രതിപക്ഷം നേടി വിജയം ജനാധിപത്യത്തത്തിന്റെ വിജയമെന്ന് ശ്രീലങ്കയില്‍ കഴിയുന്ന മുന്‍ പ്രസിഡന്റി മുഹമ്മദ് നഷീദ് അഭിപ്രായപ്പെട്ടു. നഷീദ് അടക്കമുള്ള പ്രമുഖ നേതാക്കള്‍ വിദേശ രാജ്യങ്ങളില്‍ അഭയം തേടിയിരിക്കുന്നതിനെടാണ് പ്രതിപക്ഷം യമീന്‍ സഖ്യത്തെ തൂത്തെറിഞ്ഞത്.
പ്രതിപക്ഷ സ്ഥാനാര്‍ഥി ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് വിജയിച്ചത് മേഖലയില്‍ ഇന്ത്യക്കുള്ള ആധിപത്യം തിരിച്ചുപിടിക്കാന്‍ സഹായകമാവും. അട്ടിമറി വിജയത്തില്‍ ഇബ്രാഹീമിന് അഭിനന്ദനം അറിയിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മാലദ്വീപിന്റെ പ്രതിജ്ഞാബദ്ധതയും ജനാധിപത്യ മൂല്യങ്ങളും തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്നു വ്യക്തമാക്കി. യമീന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു.
എല്ലാ കാര്യങ്ങളിലും ഇന്ത്യക്കു മുന്‍ഗണന നല്‍കിയിരുന്ന മാലദ്വീപില്‍ അബ്ദുല്ല യമീന്‍ പ്രസിഡന്റായതോടെയാണ് ചൈനയ്ക്ക് ആധിപത്യമുണ്ടായത്. വിമാനത്താവളം നിര്‍മാണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ചൈനീസ് സാമ്പത്തിക സഹായത്തോടെയാണ് അബ്ദുല്ല യമീന്‍ പൂര്‍ത്തിയാക്കിയത്. മുഹമ്മദ് സ്വാലിഹിന്റെ വിജയം മേഖലയില്‍ ചൈനയുടെ താല്‍പര്യങ്ങള്‍ അവസാനിപ്പിക്കുന്നതോടൊപ്പം ഇന്ത്യക്ക് വീണ്ടും സ്വാധീനം ശക്തമാക്കാന്‍ വഴിയൊരുക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
2012ല്‍ അധികാരത്തില്‍ നിന്നു പുറത്താക്കിയ മുഹമ്മദ് നഷീദിനെയും മറ്റ് ഒമ്പതു പ്രതിപക്ഷ നേതാക്കള്‍ക്കെതിരേയും ചുമത്തിയ കുറ്റങ്ങള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സുപ്രിംകോടതി റദ്ദാക്കിയിരുന്നു. കോടതിവിധി നടപ്പാക്കാന്‍ വിസമ്മതിച്ച യമീന്‍ ഫെബ്രുവരിയില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 45 ദിവസത്തിനു ശേഷം അടിയന്തരാവസ്ഥയ്പിന്‍വലിച്ച യമീന്‍ മുന്‍ പ്രസിഡന്റും മൗമൂണ്‍ അബ്ദുല്‍ ഖയ്യൂം, സൂപ്രീംകോടതി ചീഫ് ജെസ്റ്റിസ് അടക്കം രണ്ടു ജഡിമാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം രാജ്യത്തെ ജനാധിപത്യത്തിലേക്ക് നയിക്കുമെന്ന് മുന്‍ പ്രസിഡന്റ് കൊളംബോയില്‍ നിന്നും പ്രതികരിച്ചു. തിരഞ്ഞെടുപ്പ് നിരീക്ഷണത്തില്‍ നിന്നു നിരവധി വിദേശ ഏജന്‍സികളെ യമീന്‍ തടഞ്ഞിരുന്നു.

Next Story

RELATED STORIES

Share it