kozhikode local

മാലദ്വീപുകാര്‍ക്ക് ഊഷ്മള സ്വീകരണം

ഫറോക്ക്: മാലദ്വീപില്‍ നിന്നും യൂത്ത് എക്‌സ്‌ചേഞ്ച് പ്രകാരം ദേശീയോദ്ഗ്രഥന ക്യാമ്പിലെത്തിയ മാലദ്വീപ് ഓഫിസര്‍ക്കും കേഡറ്റുകള്‍ക്കും ഹൃദ്യമായ വരവേല്‍പ്പ് നല്‍കി ഫാറൂഖ്‌കോളജ്. ക്യാംപ് സൈറ്റായ ഫാറൂഖ്  കോളജിലെത്തിയ മാലിദ്വീപ് കേഡറ്റ്‌സിനെ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ: കെ.മുഹമ്മദ് ബഷീര്‍ സ്വീകരിച്ചു.
വളര്‍ന്ന് വരുന്ന തലമുറയിലാണ് രാജ്യത്തിന്റെപ്രതീക്ഷയെന്നും രാജ്യത്തിന്റെ ഭാവി  യുവ തലമുറയുടെ കൈകളിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ലോകത്തിന് മുഴുവന്‍ ആഥിത്യമരുളിയ ചരിത്രമാണ് കോഴിക്കോടിനുള്ളതെന്നും,  മധുരത്തിന്റെയും സ്‌നേഹത്തിന്റെയും നാടായ കോഴിക്കോടിന്റെ മണ്ണ് ആതിഥ്യമരുളുന്ന ദേശീയോദ്ഗ്രഥന ക്യാംപിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എംഎല്‍എ വി കെ സി മമ്മദ്‌കോയയും പ്രതികരിച്ചു.
ലഫ്റ്റനന്റ് കമാന്‍ഡര്‍ എന്‍ കുമാര്‍ അധ്യക്ഷനായി. മാലദ്വീപ് കേഡറ്റ് കോര്‍പ്‌സ് ഓഫിസര്‍ ഹംദുല്‍ റഷീദ്,  രാമനാട്ടുകര മുനിസിപ്പല്‍ ചെയര്‍മാന്‍ ബാലകൃഷ്ണന്‍, കോളജ് പ്രിന്‍സിപ്പല്‍ ഇ പി ഇമ്പിച്ചിക്കോയ, ലഫ്റ്റണന്റ് കേണല്‍ അബ്ദുല്‍ റഷീദ്,പി കെ കുഞ്ഞഹമ്മദ് കുട്ടി,ക്യപ്റ്റന്‍ ഡോ. അബ്ദുല്‍ അസീസ് സംസാരിച്ചു. തുടര്‍ന്ന് നടന്ന പരിപാടിയില്‍ പഞ്ചാബ്, കേരളാ ലക്ഷദ്വീപ്, കശ്മീര്‍ തുടങ്ങിയ ഡയറക്ട്രേറ്റുകള്‍ അവരുടെ തനത് കലാരൂപങ്ങള്‍ അവതരിപ്പിച്ചു. പതിനേഴ് ഡയറക്ട്രേറ്റുകള്‍ മാറ്റുരച്ച ബാസ്‌ക്കറ്റ് ബോള്‍ മല്‍സരത്തിന്റെ കേരളാ ലക്ഷദ്വീപ് ഡയറക്ട്രേറ്റ് ജേതാക്കളായി.
Next Story

RELATED STORIES

Share it