World

മാലദ്വീപില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സപ്തംബര്‍ 23ന്

മാലി: മാലദ്വീപില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സപ്തംബര്‍ 23നു നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി അറിയിച്ചു. മാലദ്വീപില്‍ സുതാര്യമായ തിരഞ്ഞെടുപ്പ് നടത്തണമെന്നു യൂറോപ്യന്‍ യൂനിയനും പാശ്ചാത്യ രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പ് നിരീക്ഷണത്തിനായി എട്ടു രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും യൂറോപ്യന്‍ യൂനിയന്‍, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍ പ്രതിനിധികളും എത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി അറിയിച്ചു. നിലവിലെ പ്രസിഡന്റ് അബ്ദുല്ല യമീനെതിരായ വികാരമാണ് മാലദ്വീപില്‍ ഉള്ളത്. അദ്ദേഹത്തിന്റെ ഭരണത്തില്‍ പ്രതിപക്ഷ നേതാക്കളെ നാടുകടത്തുകയും മാധ്യമങ്ങളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും അടിച്ചമര്‍ത്തുകയുമാണെന്നാണ് ആക്ഷേപമുയരുന്നത്. യമീനിന് വീണ്ടും പ്രസിഡന്റാവാന്‍ വേണ്ടി പ്രതിപക്ഷ നേതാക്കളെ കുടുക്കുകയാണെന്നും ആരോപണമുണ്ട്. എന്നാല്‍, ആരോപണങ്ങളെല്ലാം സര്‍ക്കാര്‍ തള്ളി. നഷീദിനെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കണമെന്ന യുഎന്‍ നിരീക്ഷകരുടെ ആവശ്യം യമീന്‍ തള്ളിയിരുന്നു.
നാലു ലക്ഷമാണ് മാലദ്വീപിലെ ജനസംഖ്യ. വിനോദസഞ്ചാരത്തിനു പേരുകേട്ട മാലദ്വീപില്‍ 2012ല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് നഷീദിനെ പോലിസ് അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കിയിരുന്നു. മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി(എംഡിപി) സ്ഥാനാര്‍ഥിയായി തീരുമാനിച്ച നഷീദിനെതിരേ 2015ല്‍ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി 13 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു.  നഷീദിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കാനുള്ള എംഡിപി നീക്കത്തെ കോടതി ഉത്തരവ് നടപ്പാക്കി പോലിസ് തടയുകയും ചെയ്തു.
Next Story

RELATED STORIES

Share it