Flash News

മാറാട് വീണ്ടും കലാപം സൃഷ്ടിക്കാന്‍ ആര്‍എസ്എസ് ശ്രമം: സിപിഐ(എം)

മാറാട് വീണ്ടും കലാപം സൃഷ്ടിക്കാന്‍ ആര്‍എസ്എസ് ശ്രമം: സിപിഐ(എം)
X


കോഴിക്കോട്: മാറാട് വീണ്ടും കലാപം സൃഷ്ടിക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നതെന്നും ഇത്തരം ശ്രമങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും സിപിഐ(എം) ജില്ലാ സെക്രട്ടേറിയേറ്റ്. ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ മാറാട് സന്ദര്‍ശനവും പ്രസംഗവും വര്‍ഗീയ സംഘര്‍ഷം ലക്ഷ്യം വച്ചുള്ളതാണ്. മാറാട് എളുപ്പത്തില്‍ കലാപഭൂമിയാക്കാമെന്നത് കുമ്മനം മുന്‍കാല അനുഭവത്തില്‍ നിന്നും മനസ്സിലാക്കിയിരിക്കുമെന്നും അതുകൊണ്ടാവാം ഇത്തരം പ്രലോഭനങ്ങള്‍ സൃഷ്ടിക്കുന്ന രീതിയിലുള്ള സംസാരമെന്നും സിപിഐ(എം) ആരോപിച്ചു. 1986ല്‍ ബേപ്പൂരിലുണ്ടായ സംഘര്‍ഷത്തിന്റെ തുടക്കം ഇമ്പിച്ചിക്കോയ എന്ന മത്സ്യത്തൊഴിലാളിയെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയതായിരുന്നു. 2002ല്‍ മാറാട് കലാപത്തിന് ബിജെപി തുടക്കമിട്ടത് പരീച്ചന്റകത്ത് കുഞ്ഞിക്കോയ എന്നയാളെ  കൊലകാലപ്പെടുത്തിക്കൊണ്ടായിരുന്നു. ഇപ്പോള്‍ ജിഹാദികള്‍ക്കെതിരായ പോരാട്ടത്തിന് ആഹ്വാനം ചെയ്യുന്ന ബിജെപി ആര്‍എസ്എസ് നേതൃത്വം 1991ല്‍ ഇവരുമായി സഖ്യമുണ്ടാക്കിയത് ആരും മറക്കാനിടയില്ലെന്നും സെക്രട്ടറിയേറ്റ് പറയുന്നു.

[related]
Next Story

RELATED STORIES

Share it