Flash News

മാറാട്: ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കരുതെന്ന് സര്‍ക്കാര്‍

കൊച്ചി: കലാപം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാറാട് സാധാരണ ഗതിയിലായിട്ടില്ലെന്നും ഇപ്പോഴും പോലിസിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് പ്രദേശമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍. രണ്ടാം മാറാട് കേസിലെ 21 പ്രതികള്‍ മാറാട് പ്രദേശത്ത് പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് കോഴിക്കോട് അസിസ്ന്റന്റ് കമ്മീഷണര്‍ എ ജെ ബാബു കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്.
പ്രദേശത്തെ ക്ലബ്ബുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായാണ് കലാപത്തിന് തുടക്കമിട്ടത്. കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ ബിജെപി, വിഎച്ച്പി, ആര്‍എസ്എസ് തുടങ്ങിയ സംഘടനകളുടെ നേത്യത്വത്തില്‍ മൂന്ന് സീറ്റുകള്‍ നേടി. ഇതിനുശേഷം ഈ വിഭാഗം അമിതാവേശത്തിലാണ്. എതിര്‍ ഭാഗത്ത് മുസ്ലിം സമുദായത്തില്‍ പെട്ടവരും അസംതൃപ്തരാണ്.
തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ കൂടുതല്‍ പോലിസ് സേനയെ പ്രദേശത്തെ സുരക്ഷയ്ക്കായി നിയമിക്കാനാവില്ല. അതിനാല്‍, ഹരജിക്കാരുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കരുതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Next Story

RELATED STORIES

Share it