മാറാട് കേസ്: റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ്

കൊച്ചി: രണ്ടാം മാറാട് കേസിലെ പ്രതികള്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി. മാറാട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ഇളവുചെയ്യണമെന്നാവശ്യപ്പെട്ട് 21 പ്രതികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ബി കെമാല്‍പാഷയുടെ ഉത്തരവ്. പ്രതികളില്‍ ചിലര്‍ കോഴിക്കോട് ജില്ലയിലെ താമസക്കാരല്ലെന്നും വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം ആവശ്യമുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി ആസഫലി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചത്. ഹരജി മാര്‍ച്ച് ഒന്നിന് വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it