kozhikode local

മാറാട് കൂറ്റന്‍ തിരമാലകള്‍

കോഴിക്കോട്: മാറാട് കടല്‍ത്തീരത്ത് ഇന്നലെ രാവിലെ കൂറ്റന്‍ തിരമാലകള്‍ കരയിലേക്ക് രൗദ്രഭാവത്തില്‍ ആഞ്ഞടിച്ചത് തീപ്രദേശത്ത് പരിഭ്രാന്തി പരത്തി. മാറാട് അരയസമാജം ഓഫീസിന് സമീപം വരെ വെള്ളം കയറി. തീരദേശ റോഡിലേക്ക് അടിച്ചുകയറിയ തിരമാലകള്‍  പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. രാവിലെ 10 മണിയോടെയാണ് സംഭവം. ഏതാനും മിനുട്ട് രൂക്ഷമായി ആഞ്ഞടിച്ച തിരമാല സാവകാശം പിന്‍വാങ്ങി. വെള്ളം ശക്തിയോടെ റോഡിലേക്ക് കടന്നതോടെ ഓവുചാലിന്റെ സ്ലാബുകള്‍ ഇളകിമാറി.
കടല്‍ ഭിത്തി മറികടന്നെത്തിയ തിരമാല ഇതിനുമുമ്പും ഈ ഭാഗത്ത് പരിഭ്രാന്തി സൃഷ്ടിച്ചതായി നാട്ടുകാര്‍ പറയുന്നു. കടല്‍ഭിത്തി അല്‍പ്പം കൂടി ഉയര്‍ത്തി കെട്ടിയാല്‍ ഇതിന് പരിഹാരമാകും.  ഈ ആവശ്യവുമായി നിരവധി തവണ  കടലോര ജാഗ്രതാ സമിതിയും മറ്റും ജനപ്രതിനിധികളെ സമീപിച്ചതായി പറയുന്നു. എന്നാല്‍ യാതൊരുവിധ പരിഹാരവും ഉണ്ടായിട്ടില്ല. ഇതില്‍ തീരവാസികള്‍ പ്രതിഷേധത്തിലാണ്. കൂറ്റന്‍ തിരമാലകള്‍ കണ്ട് ഭയന്ന കടലോര വാസികള്‍ ഉടന്‍തന്നെ മാറാട് സ്—റ്റേഷനില്‍ വിവരം അറിയിക്കുകയും പോലീസ് സംഘം ജാഗ്രതാ നിര്‍ദ്ദേശവുമായി സ്ഥലത്തെത്തുകയും ചെയ്തു. തീരദേശ മേഖലകളില്‍  ഓഖിയുടെ ഭാഗമായി കൂറ്റന്‍ തിരമാലകളും മഴയും കാറ്റും തുടരുമെന്ന മുന്നറിയിപ്പുമായി അനൗണ്‍സ്മെന്റ് നടത്തി.
Next Story

RELATED STORIES

Share it