Flash News

മാറാട് കലാപം: അന്വേഷണ ഹരജി പിന്‍വലിപ്പിച്ചത് കുമ്മനമെന്ന് എളമരം കരീം

മാറാട് കലാപം: അന്വേഷണ ഹരജി പിന്‍വലിപ്പിച്ചത് കുമ്മനമെന്ന് എളമരം കരീം
X


കോഴിക്കോട്: മാറാട് കലാപവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ ആരോപണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം രംഗത്ത്. കലാപത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി പിന്‍വലിപ്പിച്ചതില്‍ മുഖ്യപങ്ക് വഹിച്ചയാളാണ് കുമ്മനമെന്ന് എളമരം കരീം ആരോപിച്ചു. ആര്‍എസ്എസിനെതിരെ കോഴിക്കോട് മുതലക്കുളത്ത് സിപിഎം സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ ജനരക്ഷാ യാത്രക്കിടെ മാറാട് കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും ശ്രമിച്ചിരുന്നതായി കുമ്മനം രാജശേഖരന്‍ ആരോപിച്ചിരുന്നു. കലാപത്തില്‍ പികെ കുഞ്ഞാലിക്കുട്ടി എംപിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് എംടി രമേശും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുമ്മനത്തിനെതിരെ എളമരം കരീം ആരോപണമുന്നയിച്ചത്. 'കലാപത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മാതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഒത്തുതീര്‍പ്പാക്കിയതിനു പിന്നില്‍ മുഖ്യ പങ്ക് വഹിച്ച ആളാണ് കുമ്മനം. അന്ന് ഹിന്ദുഐക്യവേദി നേതാവായിരുന്ന അദ്ദേഹം മുസ്‌ലിം ലീഗിലെ നേതാക്കളുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം വാങ്ങി നല്‍കിയാണ് ഹര്‍ജി പിന്‍വലിപ്പിച്ചത്'- എളമരം കരീം പറഞ്ഞു.
Next Story

RELATED STORIES

Share it