Kottayam Local

മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സീറോ മലബാര്‍ സഭ മെത്രാനായി അഭിഷിക്തനായി



കോട്ടയം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സീറോ മലബാര്‍ സഭാ കൂരിയ മെത്രാനായി അഭിഷിക്തനായി. മെത്രാഭിഷേക കര്‍മങ്ങള്‍ ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരപ്പള്ളി കത്തീഡ്രലില്‍ ആരംഭിച്ചു. അഭിഷേകകര്‍മത്തിന് മുന്നോടിയായി ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടന്നു. ആരാധനക്രമ പാരമ്പര്യമനുസരിച്ച് രക്തസാക്ഷികളുടെ തിരുശേഷിപ്പ് വണക്കത്തോടുകൂടി മെത്രാഭിഷേക കര്‍മം ആരംഭിച്ചു. തുടര്‍ന്ന് നിയുക്തമെത്രാന്‍ വിശ്വാസപ്രതിജ്ഞ നടത്തി. സഭയുടെ സത്യവിശ്വാസവും മാര്‍പാപ്പയോടും സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ച്ബിഷപ്പിനോടുമുള്ള വിധേയത്വം നിയുക്തമെത്രാന്‍ ഏറ്റുപറഞ്ഞു. നാല് കാനോന പ്രാര്‍ത്ഥനകള്‍ക്കുശേഷം മെത്രാഭിഷേകത്തിന്റെ പ്രധാനചടങ്ങായ കൈവയ്പു ശു്രശൂഷയിലേയ്ക്കു കടന്നു. കൈവയ്പ് പ്രാര്‍ത്ഥനയ്ക്കു ശേഷം സഹകാര്‍മികരായ മെത്രാന്മാര്‍ നിയുക്തമെത്രാന്റെ ചുമലില്‍ ശോശപ്പ വിരിച്ച് സുവിശേഷ ഗ്രന്ഥം വയ്ക്കുന്ന ചടങ്ങുനടന്നു. തുടര്‍ന്ന നിയുക്തമെത്രാന്‍ ഔദ്യോഗിക രജിസ്റ്ററില്‍ ഒപ്പുവച്ചു. മെത്രാഭിഷേക കര്‍മത്തില്‍ സന്നിഹിതരായിരുന്ന മെത്രാപ്പോലീത്താമാരും മെത്രാന്മാരും നിയുക്ത മെത്രാനെ ആശ്ലേഷിച്ച് തങ്ങളുടെ കൂട്ടായ്മയിലേയ്ക്ക് സ്വാഗതം ചെയ്തു.   തുടര്‍ന്ന്  മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
Next Story

RELATED STORIES

Share it