മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ പ്രസംഗ ശബ്ദരേഖ പുറത്ത്‌

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദമായ ഭൂമി ഇടപാട് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന വൈദിക സമ്മേളനത്തില്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്ത്. തന്റെ ചോദ്യങ്ങള്‍ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോ ഫാ. ജോഷി പുതുവയോ, ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടനോ ഇന്നുവരെ മറുപടി പറഞ്ഞിട്ടില്ലെന്നും അതു പറയാത്തിടത്തോളം കാലം ദുരൂഹതയാണെന്നും മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്് വൈദിക സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ പറയുന്നു. തന്റെ ആര്‍ച്ച് ബിഷപ്പും പ്രൊക്യുറേറ്റച്ചനും കൃത്യമായി കണക്കു തരുന്നില്ലായെന്നും കണക്കുചോദിക്കുമ്പോള്‍ കച്ചേരിയില്‍ ഇരുന്നു വളരെ മോശമായ ഭാഷയില്‍ തന്റെ വൈദിക ജീവിതത്തെ തന്നെ ചോദ്യം ചെയ്യുകയായിരുന്നുവെന്ന്് തനിക്ക് പറയാമായിരുന്നു. എന്നാല്‍, തനിക്ക് തെറ്റിപ്പോയി. കാരണം നമ്മള്‍ ഈ അവസ്ഥയില്‍ നില്‍ക്കുകയായിരുന്നു. തന്നെ പേടിപ്പിച്ചതുകൊണ്ടൊന്നും പ്രശ്‌നം തീരാന്‍ പോവുന്നില്ല. തന്നെ നാലു വര്‍ഷം പേടിപ്പിച്ചതുകൊണ്ടാണ് ഇന്ന്് ഈ അവസ്ഥയില്‍ എത്തിയത്. കൂട്ടായ്മയില്‍ താ ന്‍ വിശ്വസിക്കുന്നു. പറയുമ്പോ ഴും ചോദിക്കുമ്പോഴും ധാര്‍ഷ്ട്യമാണ്. എങ്ങനെയാണ് ധാര്‍ഷ്ട്യം ഉണ്ടാവുന്നത്്. നമ്മള്‍ എല്ലാവരും ഒരുമിച്ച് ജോലി ചെയ്യുന്നവരല്ലേയെന്നും മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത് ചോദിക്കുന്നു. താന്‍ ചോദിച്ച ചോദ്യത്തിന് ഇന്നുവരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവോ, ജോഷിയച്ചനോ, ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ അച്ചനോ, മറുപടി പറഞ്ഞിട്ടില്ല. അത് പറയാത്തിടത്തോളം കാലം പ്രശ്‌നത്തില്‍ ദുരൂഹതയാണ്. പണത്തിന്റെ പ്രശ്‌നമാണെങ്കില്‍ പരിഹരിക്കാം. നമ്മുടെ അതിരൂപത സമ്പന്നമാണ്. നേരത്തെ നടന്ന കാര്യങ്ങള്‍ സംബന്ധിച്ച് റിക്കാര്‍ഡുകള്‍ ഇല്ല. പിതാവ് കൂരിയ മുറിയില്‍ ഇരുന്ന് പുല്ലുപറിച്ചുകൊണ്ടിരുന്നപ്പോള്‍ അവര്‍ മൗണ്ടിലിരുന്ന് കാടുവെട്ടുകായിരുന്നുവെന്നാണ് ഒരച്ചന്‍ തന്നോട് പറഞ്ഞത്. ചക്കരപ്പറമ്പിലെ വസ്തു സംബന്ധിച്ച് തനിക്ക് കാര്യമായ സംശയങ്ങളുണ്ടെന്ന് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറയുന്നു.കോട്ടപ്പടിയിലെ വസ്തു വാങ്ങാന്‍ പോവുമ്പോള്‍ അതു വാങ്ങിക്കേണ്ട പിതാവേയെന്ന് താന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് പറഞ്ഞിട്ടുണ്ട്. തനിക്ക് ഈ കണക്ക് മനസ്സിലാവുന്നില്ലെന്നും മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറയുന്നു.
Next Story

RELATED STORIES

Share it