Kottayam Local

മാര്‍ കുര്യാക്കോസ് കുന്നശ്ശേരി ജന്മനാടിന് നല്‍കിയത് വിലമതിക്കാനാവാത്ത നേട്ടങ്ങള്‍



കടുത്തുരുത്തി: വിടവാങ്ങിയ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ പ്രവര്‍ത്തനങ്ങള്‍ ജന്മനാടിനും നല്‍കിയത് വിലമതിക്കാനാവാത്ത നേട്ടങ്ങള്‍. കടുത്തുരുത്തിയുടെ പേരെടുത്തു പറയാവുന്ന പല സ്ഥാപനങ്ങള്‍ക്കു പിന്നിലും പിതാവിന്റെ കരങ്ങളാണ് പ്രവര്‍ത്തിച്ചത്. 2002ല്‍ എംഎസ്പി സെമിനാരിക്കു കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ പള്ളി(വലിയപള്ളി)ക്ക് സമീപം ശാഖ പ്രവര്‍ത്തനമാരംഭിക്കുന്നതിനും മുന്‍കൈയെടുത്തതും ഇദേഹമാണ്. വലിയപള്ളിയോട് ചേര്‍ന്ന് ബേത്ശ്ലീഹാ ഫോര്‍മേഷന്‍ ഹൗസ് ആരംഭിക്കാന്‍ കടുത്തുരുത്തിയിലെ കുന്നശ്ശേരി വൈദീകരുടെ വകയായി വലിയപള്ളിക്ക് സമീപത്തായി ഉണ്ടായിരുന്ന 39 സെന്റ് സ്ഥലം അവകാശിയായ ഫാ. തോമസ് കുന്നശ്ശേരിയില്‍ നിന്ന് എംഎസ്പി സൊസൈറ്റിക്കു തീറാധാരം ചെയ്തു വാങ്ങി നല്‍കിയതും പിതാവായിരുന്നു. കടുത്തുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന ബോസ്തലായ്ക്ക് ആരംഭം കുറിച്ച പിതാവ് തന്നെയാണ്, കടുത്തുരുത്തിയുടെ വിദ്യാഭ്യാസ മേഖലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന സെന്റ് മൈക്കിള്‍സ് സ്‌കൂള്‍, മേരിമാതാ ഐടിഐ എന്നിവയെല്ലാം പിതാവിന്റെ സൃഷ്ടികളാണ്. വലിയപള്ളിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ബിഷപ്പ് കുന്നശേരി ജൂബിലി മെമ്മോറിയല്‍ ഹാള്‍ നിര്‍മിച്ചതും കടുത്തുരുത്തി സഹകരണ ആശുപത്രിക്ക് ഇപ്പോള്‍ ആശുപത്രി സ്ഥിതി ചെയ്യുന്ന അരമനയുടെ വകയായിരുന്ന സ്ഥലവും കെട്ടിടവും വിട്ടു നല്‍കിയതും കുന്നശ്ശേരി പിതാവായിരുന്നു.
Next Story

RELATED STORIES

Share it