മാര്‍ഷലിങ് യാര്‍ഡില്‍ തീപ്പിടിത്തം: വന്‍ അപകടം ഒഴിവായി
BY kasim kzm3 May 2018 4:49 AM GMT
kasim kzm3 May 2018 4:49 AM GMT
കൊച്ചി: എറണാകുളം മാര്‍ഷലിങ് യാഡില്‍ സ്റ്റാഫ് കാന്റീനില്‍ സിലിണ്ടറില്‍ നിന്നു പാചകവാതകം ചോര്‍ന്നു തീപ്പിടിച്ചു. ആളപായമില്ല. ഫയര്‍ഫോഴ്സ് എത്തിയാണു തീയണച്ചത്.
തീപ്പിടിത്തമുണ്ടായ സമയത്തു ട്രെയിന്‍ അറ്റകുറ്റപ്പണിക്കുള്ള ഒന്നാം നമ്പര്‍ പിറ്റ്ലൈനില്‍ എറണാകുളം ഓഖ എക്സ്പ്രസുണ്ടായിരുന്നു. തീപടര്‍ന്നു പിടിക്കുന്നതിനു മുന്‍പായി കെടുത്തിയതിനാല്‍ വന്‍ അപകടമാണു ഒഴിവായത്. ജീവനക്കാരും തീയണയ്ക്കാന്‍ പരിശ്രമിച്ചു. സിലിണ്ടര്‍ മാറ്റുന്നതിനിടെ പാചക വാതക ചോര്‍ച്ചയുണ്ടാവുകയും തൊട്ടടുത്ത അടുപ്പില്‍ നിന്നു തീപ്പിടിക്കുകയുമായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. തീ പടര്‍ന്നതോടെ കാന്റീനിലുണ്ടായിരുന്നവര് പുറത്തേക്കോടി. ഫയര്‍ഫോഴ്സ് പെട്ടെന്നു തന്നെ സ്ഥലത്ത് എത്തിയതിനാല്‍ വലിയ അപകടം ഒഴിവായി. കാന്റീന് ഏതാനും ദിവസത്തേക്ക് അടച്ചിടാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്കി. സിലിണ്ടറിന്റെ തകരാറാണു അപകട കാരണമെന്നാണു പ്രഥാമിക നിഗമനം. പാചകവാതക കമ്പനിയുടെ പ്രതിനിധികളും സ്ഥലത്തെത്തി പരിശോധന നടത്തി.

Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMTസിനിമാ സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം
20 April 2024 6:43 AM GMTകഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMT