Kottayam Local

മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുവന്ന മൃതദേഹം തിരികെ കൊണ്ടുപോയി



തിരുവല്ല: മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുവന്ന മൃതദേഹം പള്ളിയിലെ സംസ്‌കാര ശുശ്രൂഷയ്ക്കു ശേഷം സെമിത്തേരിയില്‍ സംസ്‌കരിക്കാതെ തിരികെ കൊണ്ടുപോയി. ഇന്നലെ തിരുവല്ല സെന്റ് തോമസ് പള്ളിയിലായിരുന്നു സംഭവം. മലങ്കര മാര്‍ത്തോമ്മാ സഭയില്‍ നിന്ന് 20 വര്‍ഷം മുമ്പ് മുടക്കിയ ആ മല്ലൂര്‍ പനച്ചമൂട്ടിലില്‍ ഫാ. സണ്ണി എബ്രഹാമിന്റെ ഭാര്യ നിര്യാതയായ എലിസബത്ത് എബ്രഹാമിന്റെ (റൂബി-53) സംസ്‌കാരമാണ് ഇന്നലെ തിരുവല്ല സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇതിന്‍ പ്രകാരം മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് പള്ളിയിലെത്തിച്ചു സംസ്‌കാര ശുശ്രൂഷയും പൂര്‍ത്തീകരിച്ചു.തുടര്‍ന്നു നിലവില്‍ യുനൈറ്റഡ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ബിഷപ്പായ സണ്ണി ഏബ്രഹാം ഭാര്യക്ക് വേണ്ടി കുടുംബ കല്ലറ അനുവദിച്ചു തരണമെന്നുള്ള ആവശ്യം നിരസിച്ചതാണ് മൃതദേഹം തിരികെ കൊണ്ടു പോകാനിടയാക്കിയത്. എന്നാല്‍ ഫാ. സണ്ണി ഏബ്രഹാമിനെ സഭയില്‍ നിന്ന് മുടക്കിയ ശേഷം ഭാര്യ എലിസബത്തിന്റെ അപേക്ഷ പരിഗണിച്ച് സഭയില്‍ മെത്രാപ്പോലീത്തായുടെ അനുമതിയോടെ അംഗത്വം നല്‍കിയതിനാല്‍ മൃതദേഹം സംസ്‌കരിക്കുന്നതിന് സഭ അനുവദിച്ചതിനാലാണ് സംസ്‌കാര ശുശ്രൂഷ നടന്നത്. സഭാംഗമായി എലിസബത്ത് മാത്രമേ കുടുംബത്തില്‍ നിന്നുള്ളതിനാല്‍ സഭാ നിയമ പ്രകാരം കുടുംബ കല്ലറ നല്‍കാനാവില്ലെന്നാണ് സഭയുടെ വിശദീകരണം. ഫാ. സണ്ണി ഏബ്രഹാമിന്റെ സഹോദരന്റെ കടുംബ കല്ലറയില്‍ സംസ്‌കരിച്ചു കൊള്ളാമെന്ന് മുദ്രപത്രത്തില്‍ ഒപ്പിട്ട് നല്‍കിയ ശേഷം അവസാന നിമിഷം പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നുവെന്ന് വികാരിയും, ഇടവക ചുമതലക്കാരും കുറ്റപ്പെടുത്തി. സഭയില്‍ നിന്നു മുടക്കിയ വൈദികനായതിനാല്‍ എല്ലാ നിയമ വശവും പരിശോധിച്ച ശേഷമാണ് സഭ സംസ്‌കാരത്തിന് അനുമതി നല്‍കിയത്. ഫാ. സണ്ണി ഏബ്രഹാമിന്റെ സഹോദരന്റെ കുടുംബ കല്ലറയില്‍ എലിസബത്തിനെ സംസ്‌കരിക്കാന്‍ കുടുംബ കല്ലറയുടെ അവകാശിയില്‍ നിന്ന് സമ്മതപത്രവും വാങ്ങിയിരുന്നു. ശുശ്രൂഷ പൂര്‍ത്തീകരിച്ച മൃതദേഹത്തിന്റെ പൂര്‍ണ ഉത്തരാവാദിത്വം ഈ വകയ്ക്കുണ്ടെങ്കിലും ഭര്‍ത്താവായ ബിഷപ്പ് സണ്ണി ഏബ്രഹാമിന്റെ ആവശ്യാനുസരണം മൃതദേഹം വിട്ടുകൊടുക്കയായിരുന്നെന്നും സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി വികാരി പറഞ്ഞു. അപോലെ തന്നെ മൃതദേഹത്തോടു കാട്ടിയ അനാദരവാണെന്നും സംസ്‌കാര ചടങ്ങിലെത്തിയവരും അഭിപ്രായപ്പെട്ടു. അവസാനം മൃതദേഹം കവിയൂര്‍ ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍ സംസ്‌കരിച്ചതായും ബിഷപ്പ് സണ്ണി ഏബ്രഹാം പറഞ്ഞു.
Next Story

RELATED STORIES

Share it