Gulf

മാര്‍ച്ച് മാസം 2604 പരിശോധനകള്‍ നടത്തി

ദോഹ: ദോഹ മുനിസിപ്പാലിറ്റിക്കു കീഴിലെ ആരോഗ്യ നിയന്ത്രണ വിഭാഗം മാര്‍ച്ച് മാസം 2604 പരിശോധനാ പര്യടനങ്ങള്‍ നടത്തി. ദോഹയിലെ 2238 കടകളിലും വനിതാ-പുരുഷ ബ്യൂട്ടിപാര്‍ലറുകളിലുമാണ് പരിശോധന നടത്തിയത്.
ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ച 29 കടകള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയം വെളിപ്പെടുത്തി. വ്യാപാര ശാലയുടെ സംഘാടനവുമായി ബന്ധപ്പെട്ട 1975 വര്‍ഷത്തെ മൂന്നാം നമ്പര്‍ നിയമമനുസരിച്ച് 223 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. നിലവാരം മെച്ചപ്പെടുത്തിയ 74 കടകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കി. 125 ഭക്ഷണ ശാലകള്‍ക്ക് ആരോഗ്യ നിബന്ധനകള്‍ കര്‍ശനമായി പാലിക്കാനുള്ള മുന്നറിയിപ്പു നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി.
സെന്‍ട്രല്‍ മാര്‍ക്കറ്റിലെ 12426 ടണ്‍ പഴങ്ങളും പച്ചക്കറികളും ദോഹ മുനിസിപ്പാലിറ്റി ഇന്‍സ്‌പെക്ടര്‍മാര്‍ കഴിഞ്ഞ മാസം പരിശോധിക്കുകയുണ്ടായി. ഇതില്‍ ഉപയോഗയോഗ്യമല്ലാത്ത 271 ടണ്‍ പഴങ്ങളും പച്ചക്കറികളും നശിപ്പിച്ചുകളഞ്ഞു.
64,210 അറവുകള്‍ക്ക് മേല്‍നോട്ടം വഹിച്ചതായും കേടുവന്ന 14 ടണ്‍ മാംസം നശിപ്പിച്ചതായും മുനിസിപ്പാലിറ്റി അധികൃതര്‍ വിശദമാക്കി. 1,472 ടണ്‍ മല്‍സ്യം പരിശോധിച്ചതില്‍ 3.3 ടണ്‍ മല്‍സ്യവും നശിപ്പിച്ചവയില്‍പ്പെടും.
Next Story

RELATED STORIES

Share it