kasaragod local

മാര്‍ച്ചിനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഎം ഓഫിസിന് നേരെ കല്ലെറിഞ്ഞു

കാസര്‍കോട്: അക്രമത്തിനെതിരേ കലക്ടറേറ്റ് മാര്‍ച്ചിനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ കല്ലേറ് നടത്തി.
ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് വിദ്യാനഗറിലെ എകെജി മന്ദിരത്തിന് നേരെ കല്ലേറ് നടത്തിയത്. കല്ലേറില്‍ എകെജി മന്ദിരത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഇഎംഎസ് പഠനഗവേഷണ കേന്ദ്രത്തിന്റെ സൈന്‍ ബോര്‍ഡ് തകര്‍ന്നു. സിപിഎം, മുസ്‌ലിം ലീഗ് അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ കലക്ടറേറ്റ് മാര്‍ച്ച് നടന്നിരുന്നു.
ഇതു കഴിഞ്ഞ് ബസ്സില്‍ പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകരാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ കല്ലേറ് നടത്തിയത്. വിവരമറിഞ്ഞ് സിപിഎം നേതാക്കളും പോലിസും മറ്റും സ്ഥലത്തെത്തി. സംഭവത്തെ തുടര്‍ന്ന് വിദ്യാനഗറില്‍ ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി.
അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ കാസര്‍കോട്ട് പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, കെ വി കുഞ്ഞിരാമന്‍, ടി എം എ കരീം, മുഹമ്മദ് ഹനീഫ, കെ ഭാസ്‌കരന്‍, എ ആര്‍ ധന്യവാദ്, ഇ രവീന്ദ്രന്‍ നേതൃത്വം നല്‍കി.
സംഘര്‍ഷം സൃഷ്ടിച്ച് സമാധാനം തകര്‍ക്കാന്‍ ബിജെപി ശ്രമം: സിപിഎം
കാസര്‍കോട്: ബോധപൂര്‍വം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് ജില്ലയിലെ സമാധന അന്തരീക്ഷം തകര്‍ത്ത് മുതലെടുപ്പ് നടത്താനുള്ള പദ്ധതി ബിജെപി ആവിഷ്‌ക്കരിച്ചിരിക്കുകയാണെന്ന് സിപിഎം ജില്ലാസെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ് സിപിഎം പ്രവര്‍ത്തകര്‍ക്ക്‌നേരെ ബിജെപി തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തുകയാണ് ബിജെ പി നടത്തിയ അക്രമ വിരുദ്ധ കലക്ടറേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നവര്‍, സിപിഎം ജില്ലാകമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്ന എകെജി മന്ദിരത്തിന് നേരെ പട്ടാപ്പകല്‍ നടത്തിയ കല്ലേറ് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
തിരഞ്ഞെടുപ്പിന് ശേഷം വിജയാഘോഷയാത്ര നടത്തിയ എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിച്ച സംഭവം നടന്നിട്ടില്ലെന്ന് പറഞ്ഞ ബിജെപി ജില്ലാ നേതൃത്വത്തിന്റെ ധാര്‍ഷ്ട്യം ഇത്തരം സംഭവങ്ങള്‍ നേതൃത്വത്തിന്റെ അറിവോടു കൂടിയാണ് എന്നതിന്റെ തെളിവാണ് ഇന്നലെ നടന്നതെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it