Pathanamthitta local

മാര്‍ച്ചിനകം ജില്ലയില്‍ 1650 വീടുകള്‍ പൂര്‍ത്തീകരിക്കും



പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ  പൂര്‍ത്തീകരിക്കാത്ത 1650 വീടുകളുടെ പണി മാര്‍ച്ചിനകം പൂര്‍ത്തിയാക്കുമെന്ന് ലൈഫ് മിഷന്‍ ജില്ലാ ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. ജില്ലാ ദാരിദ്ര്യലഘൂകരണ വിഭാഗം പിഎംഎവൈലൈഫ് മിഷന്‍ സംബന്ധിച്ച് ബ്ലോക്ക് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ജില്ലാതല ശില്‍്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്.  ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെയാവും പദ്ധതി പൂര്‍ത്തികരീക്കുകയെന്നും അവര്‍ പറഞ്ഞു. 2016 മാര്‍ച്ച് 31 വരെ വിവിധ സര്‍ക്കാര്‍തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികളില്‍ അനുവദിച്ചതും പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ വീടുകളാണ്  പദ്ധതിയില്‍  ആദ്യവര്‍ഷം ഏറ്റെടുക്കുന്നത്. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ വഴി അടുത്ത മാര്‍ച്ച് 31 നകം വീടുകള്‍ പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയില്‍ ആകെ 1650 വീടുകളാണ് ഈ പദ്ധതിയിലുളളത്. കേന്ദ്രഫണ്ട് ഒഴികെയുളള മിച്ചം വന്ന ഏത് ഭവന നിര്‍മ്മാണ തുകയും തനതു ഫണ്ടും പ്രോജക്ട് മുഖേന വീടുകളുടെ പൂര്‍ത്തീകരണത്തിനായി ഉപയോഗിക്കാം. ജില്ലാ പഞ്ചായത്ത് വിഹിതം ആവശ്യമുളള ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഫണ്ടിന്റെ ലഭ്യതയനുസരിച്ച് നല്‍കും. ആവശ്യമായ പദ്ധതി ഭേദഗതികള്‍ നിശ്ചിത സമയപരിധിയില്‍ ഇതിനായി തദ്ദേശസ്ഥാപനങ്ങള്‍ വരുത്തണം. നേരിട്ട് ഭവന നിര്‍മ്മാണം നടത്താന്‍ കഴിയാത്ത ഗുണഭോക്താക്കളുടെ വീടുപണി വിശ്വാസയോഗ്യമായ ഏജന്‍സികളെ ഉപയോഗിച്ച് പൂര്‍ത്തീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വീടുകളുടെ നിര്‍മ്മാണത്തിന് ആവശ്യമായ നിര്‍മ്മാണ വസ്തുകള്‍ പ്രാദേശികമായും സൗജന്യമായും സ്വരൂപിച്ച് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനുളള ജനകീയ കര്‍മ്മപരിപാടി തയ്യാറാക്കിയതായി ലൈഫ്മിഷന്‍ കണ്‍വീനറായ ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജി കൃഷ്ണകുമാര്‍ പറഞ്ഞു. ഗ്രാമ വികസന വകുപ്പ് ജോയിന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ ഡോ. പി കെ സനല്‍ കുമാര്‍, സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ആര്‍ ഷൈനി, പിഎംഎവൈ എഡിസി വി ആര്‍ രാജീവ് ക്ലാസെടുത്തു. എപിഒമാരായ കെ ഇ വിനോദ് കുമാര്‍,  എസ് രമാഭായി  സംസാരിച്ചു.
Next Story

RELATED STORIES

Share it