Second edit

മാര്‍ക്‌സിസ്റ്റ് പാഠങ്ങള്‍

ചൈനയും റഷ്യയും കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളാണെന്ന് ഇന്ത്യയിലെ പരമ്പരാഗത ഇടതുപക്ഷംപോലും യഥാര്‍ഥത്തില്‍ കരുതുന്നില്ല. ബോറിസ് യെല്‍ത്‌സിന്‍ നയിച്ച വിപ്ലവത്തോടെ സോവിയറ്റ് യൂനിയന്‍ പഴയ സാറിസ്റ്റ് റഷ്യയിലേക്കു മടങ്ങിപ്പോയി എന്നു പറയാം. ചൈനയില്‍ ഡെങ് സിയാപിങിന്റെ ആഗമനത്തോടെയാണ് കമ്പോളശക്തികള്‍ സാമ്പത്തികനയത്തെ സ്വാധീനിക്കുന്നത്.
എന്നാല്‍, ഭരണാധികാരികള്‍ അതു സമ്മതിച്ചുതരില്ല. മാര്‍ക്‌സിസത്തിനും ലെനിനിസത്തിനും സ്ഥാനമില്ലാത്ത ഒരു ഘടനയാണ് ചൈനീസ് പാര്‍ട്ടി. പുറംമോടിയും ചിഹ്നങ്ങളും നിലനിര്‍ത്തുന്നുവെന്നു മാത്രം. മാവോ ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയ വ്യവസ്ഥ തുടരുന്നു. തൊഴിലാളികള്‍ക്ക് ഇന്നും വിശേഷിച്ചൊരവകാശവുമില്ല. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് ഭീകരമാണ്.
ഇതിലൊക്കെ നേതൃത്വത്തിന് പരിഭ്രമമുണ്ട്. 2004ല്‍ പാര്‍ട്ടി മാര്‍ക്‌സിസ്റ്റ് പഠനം ശക്തമാക്കാന്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. നാലുവര്‍ഷത്തെ കാലാവധി വച്ചു തുടങ്ങിയ പഠനപദ്ധതി ഇനിയും പൂര്‍ത്തിയായിട്ടില്ല. സി ജിന്‍പിങ് അധികാരമേറ്റശേഷം മാര്‍ക്‌സിസവും കണ്‍ഫ്യൂഷ്യസ് ചിന്തയും ചേര്‍ത്തുള്ള ഒരു പരിശീലന പരിപാടിക്ക് തുടക്കമിട്ടു. പീക്കിങ് സര്‍വകലാശാല ഈയിടെ ഒരന്താരാഷ്ട്രസമ്മേളനം സംഘടിപ്പിച്ചതും മാര്‍ക്‌സിസം പ്രമേയമാക്കിയാണ്. മാര്‍ക്‌സിന്റെ 200ാം ജന്മവാര്‍ഷികം 2018ല്‍ വരുമ്പോള്‍ കൂടുതല്‍ വലിയ ആഘോഷങ്ങള്‍ ഉണ്ടാവുമെന്നു പ്രതീക്ഷിക്കാം. എന്നാല്‍, ഹോങ്കോങിലും പാരിസിലും ലാസ്‌വെഗാസിലുമുള്ള ഷോപ്പിങ് മാളുകളില്‍ കറങ്ങിത്തിരിയുന്ന ചൈനക്കാര്‍ ഇതൊക്കെ എങ്ങനെ സ്വീകരിക്കും എന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്.
Next Story

RELATED STORIES

Share it