മാര്‍ക്സിസം ചത്ത കുതിരയെന്ന് ത്രിപുര ഗവര്‍ണ്ണര്‍
BY sdq Kappan6 April 2016 4:54 AM GMT
X
sdq Kappan6 April 2016 4:54 AM GMT
അഗര്‍ത്തല: മാര്‍ക്സിസം ചത്ത കുതിരയാണെന്ന് ത്രിപുര ഗവര്‍ണ്ണറും മുന്‍ ബിജെപി പശ്ചിമ ബംഗാള്‍ പ്രസിഡന്റുമായ തത്താഗാത്താ റോയ്. സോവിയറ്റ് യൂനിയന്റെ തകര്‍ച്ച മാര്‍ക്സിസത്തിന്റെ നിഷ്ഫലതയുടെ സാക്ഷ്യമാണ്. ചൈന പിന്തുടരുന്ന സ്വതന്ത്ര പിപണി സമ്പദ് വ്യവസ്ഥയും ഇതിന് തെളിവാണെന്നും റോയ് ട്വിറ്ററില്‍ കുറിച്ചു. ഒരു ചത്തകുതിരക്ക് ജീവിതത്തിലേക്ക് തിരിച്ച് വരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മാര്‍ക്സിസ്റ്റുകള്‍ക്ക് തത്താഗാത്താ റോയിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും റോയ് ഗവര്‍ണ്ണര്‍ പദവി രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും സിപിഎം ആരോപിച്ചു.
നേരത്തെ, പത്താന്‍കോട്ടില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അക്രമികള്‍ക്കെതിരേ ഗവര്‍ണ്ണര്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. കൊല്ലപ്പെട്ട അക്രമികളുടെ മൃതദേഹം പന്നി തൊലിയില്‍ ചുറ്റി പന്നിയുടെ മലമൂത്രത്തില്‍ അടക്കം ചെയ്യണമെന്നായിരുന്നു തത്താഗാത്താ റോയ് പറഞ്ഞിരുന്നത്.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT