Flash News

മാര്‍ക്കറ്റിങ് കമ്പനി ജീവനക്കാരിയെ മര്‍ദിച്ചയാള്‍ അറസ്റ്റില്‍



താമരശ്ശേരി: യുവതിയെ ക്രൂരമായി മര്‍ദിച്ച യുവാവ് അറസ്റ്റില്‍.  പെരുമ്പള്ളി ചെറുപ്ലാട് വനഭൂമിയിലെ കുഞ്ഞുമോനെ (36) യാണ് താമരശ്ശേരി എസ്‌ഐ സായൂജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മാര്‍ക്കറ്റിങ് കമ്പനിയിലെ ജീവനക്കാരിയായ തിരുവനന്തപുരം സ്വദേശിനിയെ ലൈംഗിക പീഡനത്തിനിരയാക്കാന്‍ ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ പന്ത്രണ്ടിനായിരുന്നു സംഭവം. പെരുമ്പള്ളി ചെറുപ്ലാട് വനഭൂമിയില്‍ ഗൃഹോപകരണങ്ങളുടെ വില്‍പനയ്‌ക്കെത്തിയ യുവതി ഇയാളുടെ വീട്ടില്‍ നിന്നും തരിച്ചിറങ്ങുമ്പോള്‍ പ്രതി പിന്നാലെയെത്തി. അടുത്ത വീട് കാണിച്ച് കൊടുക്കാമെന്നും പറഞ്ഞ് ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടികൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. താമരശ്ശേരി പോലിസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും പ്രതി വനപ്രദേശത്തേക്ക് രക്ഷപ്പെട്ടിരുന്നു. കക്കാടംപൊയിലിലെ ആദിവാസി കോളനിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ താമരശ്ശേരി എസ്‌ഐ സായൂജ്, എഎസ്‌ഐമാരായ അനില്‍കുമാര്‍, പത്മനാഭന്‍ എന്നിവരടങ്ങിയ സംഘമാണ് വലയിലാക്കിയത്.
Next Story

RELATED STORIES

Share it