thiruvananthapuram local

മാര്‍ഇവാനിയോസ് കോളജ് കലാകിരീടം ചൂടുന്നത് 12ാം തവണ; ആദ്യ അഞ്ച് സ്ഥാനങ്ങള്‍ തിരുവനന്തപുരം കോളജുകള്‍ക്ക്

ചെങ്ങന്നൂര്‍: കേരളാ യൂനിവേഴ്‌സിറ്റി യുവജനോല്‍സവത്തി ല്‍ മാര്‍ ഇവാനിയോസ് കോളജ് കലാകിരീടം നിലനിര്‍ത്തി. ഇത് 12ാം തവണയാണ് മാര്‍ ഇവനിയോസ് കലാ കിരീടം നേടുന്നത്. തിരുവന്തപുരത്തെ കേളജുകള്‍ തമ്മില്‍ നടന്ന ശക്തമായ മല്‍സരത്തിനൊടുവിലാണ് 167 പോയിന്റുകള്‍ നേടി മാര്‍ ഇവനിയോസ് മുന്നിലെത്തിയത്. 94 ഇനങ്ങളില്‍ 92 ഇനങ്ങളിലും മല്‍സരിച്ചിരുന്നു. 125 വിദ്യാര്‍ഥികളാണ് മാര്‍ ഇവാനിയോസില്‍ നിന്ന് പ്രതിഭ തെളിയിക്കുവാനായി ചെങ്ങന്നൂരില്‍ എത്തിയത്. മത്സരത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം സമ്മാനങ്ങള്‍ ലഭിച്ചുവെന്ന പ്ര ്‌ത്യേകതയും ഉണ്ട്.
തുടക്കം മുതലേ പോയിന്റെ് നിലയില്‍ മുന്നിലായിരുന്നതും മാര്‍ ഇവാനിയോസ് കോളജായിരുന്നു എല്ലാ ദിവസവും പോയിന്റ് നിലയില്‍ മുന്നിട്ട നിന്ന കോളജ് മുന്‍ കൂട്ടി തന്നെ കലാകിരീടം ഉറപ്പിച്ചിരുന്നു. കേളജിലെ ബിഎ വിദ്യാര്‍ഥിനി മഹാലക്ഷ്മിയാണ് കലാതിലകം. തിരുവന്തപുരം മാര്‍ ബസേലിയോസ് കോളജ് ഓഫ് എന്‍ജിനിയറിങിനാണ് രണ്ടാം സ്ഥാനം. 158 പോയിന്റുകള്‍ നേടിയാണ് കോളജ് രണ്ടാമതെത്തിയത്. കോളേജിലെ അര്‍ജുന്‍ എസ് ആണ് കലാ പ്രതിഭ. മൂന്നാം സ്ഥാനത്ത് തിരുവന്തപുരം യൂണീവേഴ്‌സിറ്റി കാമ്പസ്സാണ്. 66 പോയിന്റുകള്‍ നേടിയാണ് യൂനിേവ ഴ്‌സിറ്റി കോളജ് മൂന്നാം സ്ഥാനം നേടിയത് തിരുവന്തചപുരം കോളജ് ഓഫ് വുമണ്‍ നാലാം സ്ഥാനവും തിരുവവന്തപുരം ശ്രീ ചിത്തിര തിരുന്നാള്‍ കോളജ് ഓഫ് എന്‍ജിനിയറിങ് കോളജ് അഞ്ചാം സ്ഥാനവും നേടി. 57,45 ആണ് പോയിന്റ് നില.
Next Story

RELATED STORIES

Share it