Flash News

മാരുതി ഫാക്ടറിയില്‍ പുലിയിറങ്ങി



ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ മാരുതി സുസുക്കി വാഹന എന്‍ജിന്‍ നിര്‍മാണശാലയില്‍ പുലിയിറങ്ങി. ഇന്നലെ പുലര്‍ച്ചെ 2.30 ഓടെ പ്ലാന്റിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് പുലിയെ കണ്ടത്. തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയും തൊട്ടുപിന്നാലെ ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ച് ജീവനക്കാരെ പുറത്തിറക്കുകയും ചെയ്തു. ഫാക്ടറിയിലെ സിസിടിവി കാമറകളില്‍ പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഫാക്ടറിയില്‍ പുലി കയറിയതിനെ തുടര്‍ന്ന് 2000ഓളം ജീവനക്കാരെയാണ് ഒഴിപ്പിച്ചത്. പുലിയെ പിടികൂടുന്നതിനായി വനം-വന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. എന്നാല്‍, പ്ലാന്റില്‍ നിരവധി വലിയ യന്ത്രങ്ങളുള്ളത് തിരച്ചിലിന് തടസ്സമായി. മാരുതി സുസുക്കി വാഹനങ്ങള്‍ക്കു വേണ്ടി എന്‍ജിനുകള്‍ നിര്‍മിക്കുന്ന കേന്ദ്രം 750 ഏക്കര്‍ പ്രദേശത്താണ് വ്യാപിച്ചുകിടക്കുന്നത്.
Next Story

RELATED STORIES

Share it