wayanad local

മാരിയമ്മന്‍ ക്ഷേത്രോല്‍സവം ഇന്നു തുടങ്ങും

കല്‍പ്പറ്റ: മാരിയമ്മന്‍ ദേവീ ക്ഷേത്രോല്‍സവത്തിന് ഇന്നു തുടക്കമാവും. ഇന്നു രാവിലെ അഞ്ചിന് ഗണപതിഹോമത്തോടെയാണ് ഉല്‍സവത്തിനു തുടക്കമാവുക. ഏഴിന് ത്രികാല പൂജ, വൈകീട്ട് അഞ്ചിന് ചെണ്ടവാദ്യം അരങ്ങേറ്റം, 6.30ന് ഭജന, 7.10ന് വിവിധ കലാപരിപാടികള്‍. നാളെ വൈകീട്ട് ആറിന് ക്ഷേത്രം തന്ത്രി ബ്രന്മശ്രീ പാതിരിശ്ശേരി ശ്രീകുമാരന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റും.
എട്ടിനു റാട്ടക്കൊല്ലി മലയാളത്തമ്മ ക്ഷേത്ര പരിസരത്തുനിന്നു കരകാട്ടം, ശിങ്കാരിമേളം, വാദ്യമേളങ്ങള്‍, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെയുള്ള കരകം എഴുന്നള്ളത്ത്. ഒമ്പതിനു രാവിലെ ഒമ്പതിന് ക്ഷേത്രം തന്ത്രി ശിവദാസ് അയ്യര്‍ നേതൃത്വം നല്‍കുന്ന സര്‍വൈശ്വര്യപൂജയും ലളിത സഹസ്രനാമ അര്‍ച്ചനയും. ഉച്ചയ്ക്ക് 12ന് പ്രസാദ ഊട്ട്, വൈകീട്ട് നാലിന് കരകാട്ടം, ഏഴിന് സാംസ്‌കാരിക സമ്മേളനം മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. 7.30ന് നിലേശ്വരം ഭാസ്‌കരന്‍ അധ്യാത്മിക പ്രഭാഷണം നടത്തും. 8.30ന് നൃത്തസന്ധ്യ, ഒമ്പതിന് കോഴിക്കോട് നാട്യലയ അവതരിപ്പിക്കുന്ന സിനി വിഷ്വല്‍ സ്‌റ്റേജ് ഡാന്‍സ്. പ്രധാന ഉല്‍സവദിവസമായ 10നു വൈകീട്ട് നാലിന് കരകാട്ടം, 6.45ന് കിഴരിയൂര്‍ ഗംഗാധരന്‍ നേതൃത്വം നല്‍കുന്ന തായമ്പക, രാത്രി ഏഴു മുതല്‍ കാഴ്ചവരവുകള്‍ക്കുള്ള സ്വീകരണം. 12ന് ആകാശ വിസ്മയം, 12.30ന് താലപ്പൊലി, വാദ്യമേളങ്ങള്‍, കാവടിയാട്ടം, കരകാട്ടം, ഗജവീരന്മാര്‍ എന്നിവയുടെ അകമ്പടിയോടെയുള്ള നഗരപ്രദക്ഷിണ ഘോഷയാത്ര. 11നു രാവിലെ നാലിന് കനലാട്ടം, അഞ്ചിന് ഗുരുസിയാട്ടം, ഗണപതിഹോമം.
Next Story

RELATED STORIES

Share it