Alappuzha local

മാരാരിക്കുളത്ത് ശക്തമായ കടല്‍ക്ഷോഭം തുടരുന്നു



മുഹമ്മ: മാരാരിക്കുളം മാരാരിക്കുളം തെക്ക്,വടക്ക് ഗ്രാമ പഞ്ചായത്തുകളില്‍ ശക്തമായ കടല്‍ക്ഷോഭം തുടരുന്നു.  പത്തോളം വീടുകള്‍ക്കും രണ്ട് സ്വകാര്യ റിസോര്‍ട്ടുകള്‍ക്കും നാശനഷ്ടമുണ്ടായി. ഓമനപ്പുഴ, ചെട്ടിക്കാട്, പൊള്ളേത്തൈ, കാട്ടൂര്‍, ചെത്തി, ചേന്നവേലിഎന്നീ തീരദേശ ഗ്രാമങ്ങളിലാണ് കടല്‍ സംഹാരതാണ്ഡവമാടുന്നത്.കടല്‍ ഭിത്തി തകര്‍ത്താണ് കടല്‍ കര കവരുന്നത്.കാട്ടൂരിലും,ചേന്നവേലിയിലുമാണ്‌റിസോര്‍ട്ടുകള്‍ക്ക് നാശം.കടലിലേക്കുള്ള പൊഴികള്‍ കരകവഞ്ഞൊഴുകി നൂറോളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.ഓടാപ്പൊഴി,വാഴക്കൂട്ടം പൊഴി എന്നിവ മുറിച്ചതിനാല്‍ വെള്ളപ്പൊക്കം കുറഞ്ഞിട്ടുണ്ട്.കാരിപ്പൊഴി, ചെത്തി, മാരാരിക്കുളം പൊഴികള്‍ അടുത്ത ദിവസംമുറിക്കും. കടല്‍ക്ഷോഭ പ്രദേശങ്ങളില്‍ ദുരന്തനിവാരണ സേന പ്രവര്‍ത്തനംതുടങ്ങി. കടല്‍ ക്ഷോഭം രൂക്ഷമായ സ്ഥലങ്ങളില്‍ കരിങ്കല്ല് ഇറക്കാനും നടപടിതുടങ്ങിയിട്ടുണ്ട്.
Next Story

RELATED STORIES

Share it