Flash News

മാരന്‍ സഹോദരന്‍മാര്‍ കോടതിയില്‍ ഹാജരായി



ചെന്നൈ: അനധികൃത ടെലിഫോണ്‍ കണക്്ഷന്‍ കേസിലെ പ്രതികളായ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനും സഹോദരന്‍ കലാനിധിമാരനും സിബിഐ കോടതിയില്‍ ഹാജരായി.  കേസിലെ മറ്റ് അഞ്ചു പ്രതികളും സിബിഐ പ്രത്യേക ജഡ്ജി ജവഹര്‍ മുമ്പാകെ ഹാജരായിട്ടുണ്ട്. ജൂലൈ 28ന് കോടതി ഇവര്‍ക്കെതിരേ കുറ്റം ചുമത്തി. സണ്‍ ടിവി ചാനല്‍ ഉപയോഗിക്കുന്ന 704 ഉയര്‍ന്ന വേഗതയുള്ള ഡാറ്റാ ലൈനുകള്‍ ദയാനിധിമാരന്റെ വസതിയില്‍ ഉപയോഗിച്ചുവെന്നാണ് കേസ്. ഇതുവഴി സര്‍ക്കാര്‍ ഖജനാവിന് 1.78 കോടി രൂപ നഷ്ടം വരുത്തിയെന്ന് സിബിഐ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it