Second edit

മാരത്തണ്‍ ഷൂ

മാരത്തണ്‍ ഓട്ടക്കാര്‍ ദീര്‍ഘദൂരം ഒറ്റയ്ക്കു താണ്ടുന്നവരാണ്. എങ്ങനെ ദീര്‍ഘദൂരത്തിന്റെ അന്ത്യം വരെ ഊര്‍ജം നിലനിര്‍ത്താം എന്നതാണ് അവരുടെ വിജയത്തിന്റെ അടിത്തറ. അതിനു ഗവേഷകര്‍ നല്‍കിയ പേര് ഡബിള്‍ നെഗറ്റീവ് വിഭജനം എന്നാണ്. അതായത് ആദ്യത്തെ 20 കിലോമീറ്ററെങ്കിലും ശരീരത്തിനു നല്‍കാനാവുന്നതിന്റെ പരമാവധി ഊര്‍ജം ഉപയോഗിക്കരുത്. കാരണം അത് അന്ത്യഭാഗത്തേക്ക് കരുതിവയ്‌ക്കേണ്ടതാണ്. അതേസമയം, മറ്റ് ഓട്ടക്കാരുടെ അധികം പിന്നിലായിപ്പോകാനും പാടില്ല.
രണ്ടാമത്തെ ഘട്ടം, അവസാനത്തെ അഞ്ചോ ആറോ കിലോമീറ്ററാണ്. ആ നേരത്ത് ശരീരത്തിനു താങ്ങാനാവുന്നതിനേക്കാള്‍ വേഗത്തില്‍ മുന്നോട്ടു കുതിച്ചുപായുകയാണ് പ്രധാനം. പക്ഷേ, അധികം പേര്‍ക്കും ആ സമ്മര്‍ദം താങ്ങാനാവില്ല. അവര്‍ പിന്നിലാവും. ശരീരത്തിന്റെ ഊര്‍ജം അന്ത്യം വരെ നിലനിര്‍ത്തിയവര്‍ മുന്നിലേക്കു കുതിക്കും.
ശാരീരികക്ഷമതയാണ് അതില്‍ പ്രധാനമെങ്കിലും കാലില്‍ ധരിക്കുന്ന ഷൂവിന്റെ ഘടനയും സ്വഭാവവും തൂക്കവും ഒക്കെ നിര്‍ണായകമായി വരും. അതിനാല്‍ മാരത്തണ്‍ ഷൂവിന്റെ നിര്‍മാണം വളരെ ശ്രദ്ധ വേണ്ട രംഗമാണ്. വിവിധ കമ്പനികള്‍ ഈ രംഗത്തുണ്ട്. ഇപ്പോള്‍ നൈക്കി എന്ന കമ്പനി പറയുന്നത് ഓട്ടക്കാരനു നാലു ശതമാനം വരെ ശക്തി നിലനിര്‍ത്താന്‍ സഹായിക്കുന്ന പുതിയൊരു തരം ഷൂ തങ്ങള്‍ വികസിപ്പിച്ചിട്ടുണ്ടെന്നാണ്. എതിരാളികളും പുതിയ അവകാശവാദങ്ങളുമായി വൈകാതെ രംഗത്തെത്തുമെന്നു പ്രതീക്ഷിക്കുക.
Next Story

RELATED STORIES

Share it