kannur local

മാരക ലഹരി ഗുളികകളുമായി മൂന്നുപേര്‍ അറസ്റ്റില്‍

ശ്രീകണ്ഠപുരം: മാരകശേഷിയുള്ള ലഹരി ഗുളികകളുമായി മൂന്നുപേരെ ശ്രീകണ്ഠപുരത്ത് എക്‌സൈസ് സംഘം പിടികൂടി. കൂത്തുപറമ്പ് കോട്ടയംപൊയില്‍ സ്വദേശികളായ പി എ ഹൗസില്‍ അഷ്‌കര്‍ (22), നൂര്‍ മഹലില്‍ ഷഫനാസ് (22), തലശ്ശേരി ടെംപിള്‍ ഗേറ്റ് ശ്രേയസില്‍ വൈഷ്ണവ് സുധീഷ് (23) എന്നിവരെയാണ് ശ്രീകണ്ഠപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി ജനാര്‍ദനനും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ലഹരി ഗുളികകള്‍ വില്‍ക്കാനെത്തിയപ്പോഴാണ് പിടിയിലായത്. തലശ്ശേരി മേഖലയിലെ പച്ചക്കറി കടകളിലെ ജീവനക്കാരാണ് ഇവരെന്നും എക്‌സൈസ് സംഘം പറഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രം വില്‍പന നടത്താന്‍ അനുമതിയുള്ള ട്രമോഡന്‍ ഹൈഡ്രോ ക്ലോറൈഡ് എന്ന ഗുളിക 27ഗ്രാമാണ് ഇവരില്‍ നിന്ന് പിടികൂടിയത്. കര്‍ണാടകയിലെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നാണ് ഇവ വാങ്ങുന്നതെന്നാണു വിവരം. ഉപയോഗിച്ചാല്‍ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ലഹരി നല്‍കുമെന്നതാണ് ഗുളികയുടെ പ്രത്യേകത.
എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ പി ടി യേശുദാസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഉല്ലാസ് ജോസ്, പി ഷിബു, വിനോദ്, ഡ്രൈവര്‍ കേശവന്‍ എന്നിവരാണ് സംഘത്തെ പിടികൂടിയത്.
Next Story

RELATED STORIES

Share it