wayanad local

മാരക ലഹരിവസ്തുവുമായി യുവാവ് പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: അതിമാരക ലഹരിവസ്തുവായ എംഡിഎംഎ (മെഥിലിന്‍ ഡയോക്‌സി മെഥാം ഫെറ്റാമിന്‍) യുമായി യുവാവ് പിടിയില്‍.
തെക്കുംതറ സ്വദേശി ലാല്‍ കൃഷ്ണ(21)യാണ് പിടിയിലായത്. എക്സ്റ്റസി (ഇ) എന്നറിയപ്പെടുന്നതും മോളി എന്ന വിളിപ്പേരുള്ളതുമായ ലഹരിമരുന്ന് ജില്ലയില്‍ ആദ്യമായാണ് പിടികൂടുന്നത്. വയനാട് എക്‌സൈസ് ഇന്റലിജന്‍സിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ കെ വിജേഷിന്റെ നേതൃത്വത്തില്‍ വാഹനപരിശോധനയ്ക്കിടയിലാണ് ലഹരിമരുന്ന് പിടികൂടിയത്.
എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ എ ജെ ഷാജി, പ്രിവന്റീവ് ഓഫിസര്‍മാരായ കെ രമേഷ്, സി ബി വിജയന്‍, കെ ജെ സന്തോഷ്, രാജേഷ് കോമത്ത്, ഷാജിമോന്‍, കെവിസിഇഒമാരായ ജോമോന്‍, എ മുജീബ് റഹ്മാന്‍ ഡ്രൈവര്‍മാരായ കെ കെ ബാലചന്ദ്രന്‍, എ സന്തോഷ് എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it