palakkad local

മായംകലര്‍ന്ന വെളിച്ചെണ്ണ: സംസ്ഥാനത്തെ 14 കമ്പനികള്‍ നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍

പാലക്കാട്: മായം കലര്‍ന്ന വെളിച്ചെണ്ണ വിതരണത്തില്‍ അടിയന്തര നടപടിയെടുക്കുമെന്നും പരിശോധനയില്‍ മായം കലര്‍ന്നതെന്ന് വ്യക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ 14 വെളിച്ചെണ്ണ കമ്പനികള്‍ നിരോധിച്ചതായും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ മറുപടി നല്‍കി. പാലക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിങില്‍ ഇത് സംബന്ധിച്ചുള്ള പാലക്കാട് സ്വദേശിയുടെ പരാതിയില്‍ കമ്മിഷന്‍ ഭക്ഷ്യസുരക്ഷ കമ്മിഷണറോട് വിശദീകരണം തേടുകയായിരുന്നു.
കടപ്പാറ മൂര്‍ത്തികുന്നിലെ ആദിവാസി വിഭാഗങ്ങളുടെ ഭൂസമരത്തില്‍ വനാവകാശ നിയമപ്രകാരം നടപടി സ്വീകരിച്ച് വരുന്നതായി ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി കമ്മിഷനെ അറിയിച്ചു. നെന്മാറ പഞ്ചായത്തിലെ ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട പരാതിയില്‍ ജലഅതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയറോടും സംസ്ഥാനപാത കൈയേറ്റം സംബന്ധിച്ച പരാതിയില്‍ പിഡബ്യൂഡി എക്‌സിക്യൂട്ടിവ് എന്‍ജിനീയറോടും കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. കമ്മിഷനംഗം കെ മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ പരിഗണിച്ച പുതിയത് ഉള്‍പ്പെടെ 56 പരാതികളില്‍ 14 എണ്ണം തീര്‍പ്പാക്കി. ജൂലായ് മധ്യത്തോടെ കമ്മിഷന്റെ അടുത്ത സിറ്റിങ് നടക്കും.
Next Story

RELATED STORIES

Share it