മാപ്പിളപ്പാട്ട് ഗായകന് രണ്ടത്താണി ഹംസ അന്തരിച്ചു
BY Sumeera SMR3 Dec 2015 3:35 AM GMT
Sumeera SMR3 Dec 2015 3:35 AM GMT
കോട്ടക്കല്‍: മാപ്പിളപ്പാട്ടുഗായകന്‍ പൂക്കിപ്പറമ്പ് വാളക്കുളം സ്വദേശി തൈവളപ്പില്‍ ഹംസ(രണ്ടത്താണി ഹംസ-60) അന്തരിച്ചു. മാറാക്കര സ്വദേശി തൈവളപ്പില്‍ മുഹമ്മദ്-കുഞ്ഞിപ്പാത്തു എന്നിവരുടെ മകനാണ്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആഴ്ചകളായി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ശ്വാസതടസ്സത്തെ തുടര്‍ന്ന് ചങ്കുവെട്ടി സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കി ലും പുലര്‍ച്ചെ രണ്ടോടെ മരിക്കുകയായിരുന്നു. ഒരു കാലത്ത് ദര്‍ഗകളിലും കല്യാണാഘോഷങ്ങളിലും ഒഴിച്ചുകൂടാനാവാത്തതായിരുന്നു രണ്ടത്താണി ഹംസയുടെ പാട്ടുകള്‍. ഇദ്ദേഹത്തിന്റെ പാട്ടുകളിലെ മുഖ്യപ്രമേയം മരണമായിരുന്നു.
സൈനബ, ഖദീജ എന്നിവര്‍ ഭാര്യമാരാണ്. കബീര്‍, ബഷീര്‍, അസ്കര്‍(ഗായകന്), ജാബിര്‍, അമീര്‍, കരീം, ഖാസിം, ലത്തീഫ്, സമീര്‍, നൂറുദ്ദീന്‍, അസ്മാബി, ഫൈറൂസ, നഫീസ, ആയിശാബി, സീനത്ത് എന്നിവരാണ് മക്കള്‍. മരുമക്കള്‍: അബ്ദുന്നാസര്‍, മുജീബ് (ഇരുവരും സൗദി), സൈതലവി, റഹീം, നാസര്‍. മയ്യിത്ത് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വാളക്കുളം കുണ്ടുകുളം ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ രാവിലെ 11നു ഖബറടക്കി. സംഗീതരംഗത്തെ നിരവധി പ്രമുഖര്‍ സന്ദര്‍ശിച്ചു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT