മാപ്പിളപ്പാട്ടില്‍ തുടര്‍ച്ചയായി സെന്‍ജ

തിരുവനന്തപുരം: മാപ്പിളപ്പാട്ടില്‍ തുടര്‍ച്ചയായി മുന്നാം തവണയും എഗ്രേഡ് നേടി സെന്‍ജ. ആലപ്പുഴ സെന്റ് ജോസഫ് ജിഎസ്എസ്എസ് വിദ്യാര്‍ഥിനിയാണ് സെന്‍ജ. 8,9 ക്ലാസുകളിലും ഈ വര്‍ഷം പ്ലസ് വണ്ണിലുമാണ് മാപ്പിളപ്പാട്ട് വേദിയില്‍ സെന്‍ജ തിളങ്ങിയത്. കര്‍ബല കിസ്സ വിഭാഗത്തില്‍പ്പെട്ട 'നവിലെ ഉസന്‍വാല ഷെഹ്ദില്‍' എന്ന ഇശലാണ് സെന്‍ജക്ക് മൂന്നാം തവണയും എഗ്രേഡ് നേടിക്കൊടുത്തത്. ആര്‍ട്ട് ഡയരക്ടര്‍ സിറാജ് അമാന്റെയും അധ്യാപികയായ ഷെര്‍മിയുടെയും മകളാണ് സെന്‍ജ.
Next Story

RELATED STORIES

Share it