kannur local

മാപ്പിളപ്പാട്ടില്‍ എസ്എന്‍ കോളജ്

തലശ്ശേരി: ആരിയങ്കം അശകിയാന്‍ പദവിയത്തിര പാട്ടുകള്‍ പാടിയ കണ്ണൂര്‍ എസ്എന്‍ കോളജിന് മാപ്പിളപ്പാടില്‍ ഒന്നാം സ്ഥാനം. ഒഎന്‍ കരിവാക്കുണ്ട് രചിച്ച സുലൈമാന്‍ എന്ന കൃതിയില്‍ നിന്നുള്ള ഈരടികളാണ് സംഘം ആലപിച്ചത്.
കോളജിലെ എംഎസ്‌സി സുവോളജി വിദ്യാര്‍ഥിനി ശ്രീജ ചന്ദ്രന്‍, എം പി ശ്രീമോള്‍, തീര്‍ഥ വിനോദ്, ഹെലന്‍ മാര്‍ക്കോസ്, എം ശ്രുതി, കെ കെ അക്ഷയ എന്നിവടങ്ങുന്നതാണ് ടീം. തലശ്ശേരി സ്വദേശിയും പട്ടുറുമാല്‍, മൈലാഞ്ചി ഫെയിമുമായ സിമ്യ ഹംദാനാണ് പരിശീലനം നല്‍കിയത്. മാത്തില്‍ ഗുരുദേവ് ആര്‍ട് ആന്റ് സയന്‍സ് കോളജ്, കാഞ്ഞങ്ങാട് നെഹ്‌റു കോളജ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
Next Story

RELATED STORIES

Share it