kozhikode local

മാപ്പിളകലാ അക്കാദമി വാര്‍ഷികാഘോഷം

കോഴിക്കോട്: കേരള മാപ്പിളകലാ അക്കാദമി 16ാംവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
രാജ്യനന്മയ്ക്കായി ഒത്തുചേരാം... ഒത്തുപാടാം... എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് സ്‌നേഹദൂത് എന്ന പേരില്‍ 2016 മാര്‍ച്ചില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മൈത്രിയാത്ര നടക്കും. മാനവികത പ്രമേയമാക്കിയ പ്രഭാഷണങ്ങള്‍, സാമൂഹിക തിന്മകള്‍ക്കെതിരെ അക്കാദമി മ്യൂസിക് ബാന്റ് നടത്തുന്ന മാനിഷാദ ഉണര്‍ത്തു ഗാനങ്ങള്‍ എന്നിവ അരങ്ങേറും. മാപ്പിളപ്പാട്ടിന്റെ 400വര്‍ഷങ്ങള്‍ ആസ്പദമാക്കി സഫീനത്ത് എന്ന തലക്കെട്ടില്‍ മാപ്പിളപ്പാട്ട് മഹോ ല്‍സവ പരിപാടികള്‍ കാസര്‍ഗോഡ്,കണ്ണൂര്‍, ആലപ്പുഴ, വയനാട്, മലപ്പുറം, തൃശൂര്‍, കൊല്ലം, ഇടുക്കി എന്നീ ജില്ലകളില്‍ വച്ച് നടക്കും.
കവികളെയും കൃതികളെയും അനാവരണം ചെയ്യുന്ന ശി ല്‍പ്പശാല, കവിയരങ്ങ്, അന്താക്ഷരി, കവിതാരചന മല്‍സരം, എന്നിവയും അരങ്ങേറും. രചനാരംഗത്തെ 16 പ്രമുഖരെ ആദരിക്കും. തുടര്‍ന്ന് വിവിധ പരിപാടികള്‍ വിവിധ ജില്ലകളില്‍ സംഘടിപ്പിക്കും.
മാപ്പിള കലാഅക്കാദമി ഗ്ലോബല്‍ കമ്മിറ്റി ഭാരവാഹികളായി സുധീര്‍ കുമാര്‍ ഷെട്ടി(മുഖ്യരക്ഷാധികാരി), എം സി ഖമറുദ്ദീന്‍(ചെയര്‍മാന്‍), നെല്ലറ ഷംസു(ജനറല്‍ കണ്‍വീനര്‍ ), യഹ്‌യ തളങ്കര (ഖജാഞ്ചി) തിരഞ്ഞെടുത്തു. വാര്‍ത്താസമ്മേളനത്തി ല്‍ തലശ്ശേരി കെ റഫീഖ്, എം എ റഹീം, മുഹമ്മദ് ഖമ്‌റാന്‍, എം സി ഖമറുദ്ദീന്‍, നെല്ലറ ഷംസു പങ്കെടുത്തു.
Next Story

RELATED STORIES

Share it