മാന്‍ പോലൊരു മാന്‍കൗര്‍

ന്യൂഡല്‍ഹി: പ്രായം ഒന്നിനും ഒരു തടസ്സമല്ല. ഏറെ കേട്ട വാക്കാണിത്. എന്നാല്‍, ഇത് അന്വര്‍ഥമാക്കുന്ന പ്രകടനമാണ് വേള്‍ഡ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ മാന്‍ കൗര്‍ എന്ന 102 വയസ്സുള്ള മുത്തശ്ശിയുടേത്.
93ാം വയസ്സില്‍ 78കാരനായ മകന്‍ ഗുരുദേവ് കൊടുത്ത ആത്മവിശ്വാസത്തില്‍ ആരംഭിച്ച കായികജീവിതമാണ് മാന്‍ കൗറിന്റേത്. പഞ്ചാബിലെ പാട്യാലയില്‍ നിന്ന് സ്‌പെയിനിലെ മലാഗയിലേക്ക് ലോക ചാംപ്യന്‍ഷിപ്പിന് പോവുമ്പോള്‍ ആ ആത്മവിശ്വാസംതന്നെയായിരുന്നു മുതല്‍ക്കൂട്ട്. 100-104 വയസ്സുകാരുടെ 200 മീറ്റര്‍ ഓട്ടത്തിലാണ് മാന്‍ കൗര്‍ ഇന്ത്യക്ക് അഭിമാനമായി സ്വര്‍ണം ഓടിയെടുത്തത്. മകന്‍ ഗുരുദേവ് വേള്‍ഡ് മാസ്റ്റേഴ്‌സ് ഗെയിമിലെ മല്‍സരാര്‍ഥിയാണ്. ഒളിംപിക്‌സില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കായികയിനംകൂടിയാണ് ഇത്.
ആദ്യമായി 100 മീറ്ററില്‍ ഓടിയപ്പോള്‍ കൗര്‍ ഒരുമിനിറ്റും ഒരു സെക്കന്‍ഡുംകൊണ്ട് പൂര്‍ത്തിയാക്കിയതായി അമ്മയെ അത്‌ലറ്റിക്‌സിലേക്കെത്തിച്ച ഗുരുദേവ് പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ മല്‍സരത്തില്‍ 100 മീറ്ററില്‍ മാന്‍ കൗറിന് തന്നെയായിരുന്നു സ്വര്‍ണം.
തന്റെ കരിയറിലെ 17ാം സ്വര്‍ണം നേടി പുഞ്ചിരിയോടെ നില്‍ക്കുന്ന മാന്‍ കൗറിനെ അദ്ഭുതത്തോടെയാണു പലരും നോക്കിയത്. ലോകത്തിലെ ഏറ്റവും മികച്ച വേഗക്കാരനായ ഉസൈന്‍ ബോള്‍ട്ടിന്റെ അന്നത്തെ 100 മീറ്ററിലെ മികച്ച സമയം 64.42 സെക്കന്‍ഡാണ് എന്നോര്‍ക്കണം. 2016ല്‍ ഇതേ ഇനത്തില്‍ സ്വര്‍ണം നേടുമ്പോള്‍ ഒരു മിനിറ്റും 20 സെക്കന്‍ഡുമായിരുന്നു മാന്‍ കൗറിന്റെ സമയം. ഒരുവര്‍ഷംകൊണ്ട് മാന്‍ കൗര്‍ മെച്ചപ്പെടുത്തിയത് ആറു സെക്കന്‍ഡ്.
ഇവിടെയും തീരുന്നില്ല സൂപ്പര്‍ മുത്തശ്ശിയുടെ കഥകള്‍. ഷോട്ട്പുട്ട്, ജാവലിന്‍ത്രോ എന്നിവയിലും കഴിഞ്ഞ വര്‍ഷങ്ങളിലെ മീറ്റിലെ മല്‍സരാര്‍ഥികൂടിയാണ് മാന്‍ കൗര്‍.
Next Story

RELATED STORIES

Share it