Flash News

മാന്‍ഹോള്‍ ദുരന്തം; വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് വിഎസും സുധീരനും

മാന്‍ഹോള്‍ ദുരന്തം; വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് വിഎസും സുധീരനും
X
noushad manhole accident death calicut



[related]

തിരുവനന്തപുരം: ഓടയില്‍ വീണവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടു മരിച്ച നൗഷാദ് എന്ന യുവാവിനെതിരെ പ്രസ്താവന നടത്തിയ വെള്ളാപ്പള്ളിക്കെതിരെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. വര്‍ഗീയത ഉണ്ടാക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത് ഇയാള്‍ക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും അദേഹം പറഞ്ഞു.
വെള്ളാപ്പള്ളിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും രംഗത്തെത്തിയിട്ടുണ്ട്. ഹീനവും നിഷ്ഠൂരവുമായ പ്രസ്താവനയാണ് വെള്ളാപ്പള്ളി നടത്തിയത്. വര്‍ഗീയത ഇളക്കിവിടുന്ന പരാമര്‍ശമാണിത്. വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കോഴിക്കോട് മാന്‍ഹോളില്‍ വീണു മരിച്ച കരുവശേരി സ്വദേശി നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കിയത് മുസ് ലിമായതിന്റെ പേരിലാണെന്ന് ഇന്നലെ നടന്ന സമത്വമുന്നേറ്റ യാത്രക്കിടെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി പ്രതികരിച്ചത്. മരിച്ചത് ഹിന്ദു ആണെങ്കില്‍ സര്‍ക്കാര്‍ തിരിഞ്ഞ് നോക്കില്ലായിരുന്നു.നൗഷാദ് മരിച്ചപ്പോള്‍ ഭാര്യയുടെ വിദ്യാഭ്യാസയോഗ്യതയനുസരിച്ച് ജോലി നല്‍കി. പത്തു ലക്ഷം രൂപയും നല്‍കി. മരിക്കണമെങ്കില്‍ മുസ്‌ലിമായി മരിക്കണം. അടുത്തിടെ അപകടത്തില്‍ മരിച്ച ഹാന്‍ഡ്‌ബോള്‍ താരങ്ങളുടെ കുടുംബത്തെ സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല.
മാധ്യമങ്ങള്‍ ഹിന്ദുവിരുദ്ധ ഗൂഢാലോചന നടത്തുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it