kozhikode local

മാന്‍ഹോള്‍ അപകടം: ഉദ്യോഗസ്ഥര്‍ക്കു ജാമ്യം

കോഴിക്കോട്: പാളയത്തെ അഴുക്കുചാലില്‍ ജോലിക്കിടെ തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിനിടെ യുവാവും മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായിരുന്ന കരാര്‍ കമ്പനിയായ ശ്രീറാം ഇപിസിയുടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. അസിസ്റ്റന്റ് മാനേജര്‍ രഘുനാഥ റെഡ്ഢി, പ്രൊജക്ട് മാനേജര്‍ സെല്‍വകുമാര്‍, സുരക്ഷാ ഓഫിസര്‍ അലോക് ആന്റണി എന്നിവര്‍ക്കാണ് പത്തു ദിവസത്തിന് ശേഷം ഇന്നലെ ജാമ്യം ലഭിച്ചത്. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് ഇവരുടെ പേരില്‍ കേസെടുത്തത്. കഴിഞ്ഞ 26നാണ് പാളയത്ത് മാന്‍ഹോള്‍ വൃത്തിയാക്കുമ്പോള്‍ അപകടത്തില്‍ ബൊമ്മിഡി ഭാസ്‌കര റാവു(41), ഈസ്റ്റ് ഗോദാവരിയിലെ നരസിംഹമൂര്‍ത്തി(42) എന്നിവരും രക്ഷിക്കുന്നതിനിടെ തടമ്പാട്ടുതാഴം മേപ്പക്കുനി നൗഷാദും (33) മരിച്ചത്.
വിഷവാതകം ഉണ്ടോ എന്ന് പരിശോധിക്കാനുള്ള മുന്‍കരുതലൊന്നും കരാര്‍ കമ്പനി ഉദ്യോഗസ്ഥര്‍ എടുത്തിരുന്നില്ല. യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാതെ വിഷവാതകമുള്ള അഴുക്കുചാലില്‍ ഇറങ്ങിയതാണ് ദുരന്തത്തിന് കണമായതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Next Story

RELATED STORIES

Share it