Flash News

മാന്‍ഹോളിലേക്ക് എടുത്തുചാടിയ നൗഷാദിന്റെ പ്രവൃത്തി മണ്ടത്തരം: ശശികല

മാന്‍ഹോളിലേക്ക് എടുത്തുചാടിയ നൗഷാദിന്റെ പ്രവൃത്തി മണ്ടത്തരം: ശശികല
X
sasikala teacher


തൃശൂര്‍: കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരണപ്പെട്ട നൗഷാദ് കാണിച്ചത് മണ്ടത്തരമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല പറഞ്ഞു.

ഒരു തുണിയോ കയറോ മാന്‍ഹോളിനകത്തേക്ക് ഇട്ടുകൊടുത്താല്‍ തൊഴിലാളികള്‍ക്ക് അതില്‍ പിടിച്ചുകയറിവരാമായിരുന്നതേ ഉണ്ടായിരുന്നുള്ളു. അതിനു പകരം നൗഷാദ് അപകടം മനസ്സിലാക്കാതെ മാന്‍ഹോളിലേക്ക് എടുത്തുചാടുകയാണുണ്ടായത്.

ഇത്തരം മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരളത്തിലെ മുഴുവന്‍ അമ്മമ്മാരും മക്കളെ ഉപദേശിക്കുകയാണ് വേണ്ടത്. ഇത് രാഷ്ട്രീയം പറയലല്ല, മറിച്ച് ഒരു അമ്മയെന്ന നിലയിലും അധ്യാപികയെന്ന നിലയിലുമുള്ള വികാരമാണ്. ശശികല പറഞ്ഞു. തൃശിവപേരൂര്‍ ഹിന്ദു ധര്‍മപരിഷത്ത് സംഘടിപ്പിച്ച അയ്യപ്പവിളക്ക് മഹോല്‍സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
Next Story

RELATED STORIES

Share it