World

മാന്യമല്ലാത്ത വസ്ത്രം: മാധ്യമ പ്രവര്‍ത്തക സൗദിയില്‍ നിന്ന് രക്ഷപ്പെട്ടു

റിയാദ്: സഭ്യതയ്ക്ക് നിരക്കാത്ത വസ്ത്രം ധരിച്ച് ടിവി പരിപാടി അവതരിപ്പിച്ചുവെന്ന് ആരോപണം നേരിട്ട സൗദി മാധ്യമ പ്രവര്‍ത്തക വിദേശത്തേക്കു രക്ഷപ്പെട്ടു. മാധ്യമ പ്രവര്‍ത്തകയായ ശീരീന്‍ അല്‍രിഫാഇ ആണു നടപടി ഭയന്ന് നാടുവിട്ടത്. വനിതകള്‍ക്ക് ഡ്രൈവിങ് അനുമതി പ്രാബല്യത്തില്‍ വന്നതോടനുബന്ധിച്ചു സംപ്രേഷണം ചെയ്ത പ്രോഗ്രാമിലാണ് ശീരീന്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇവര്‍ക്കെതിരേ ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയ ചൊവ്വാഴ്ച അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പുറത്തുവന്നതോടെയാണ് മാധ്യമപ്രവര്‍ത്തക വിദേശത്തേക്ക് രക്ഷപ്പെട്ടത്. ഇത് മറ്റൊരു നിയമ ലംഘനമാണെന്നു കമ്മീഷന്‍ പറഞ്ഞു. വിദേശത്തേക്കു രക്ഷപ്പെട്ടതിലൂടെ ഇവര്‍ നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കപ്പെടില്ലെന്നും രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസരിച്ച് ഇവര്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയാക്കി നടപടികള്‍ സ്വീകരിക്കുമെന്നും ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ പറഞ്ഞു.
സഭ്യതയ്ക്കു നിരക്കാത്ത വസ്ത്രമാണ് താന്‍ ധരിച്ചത് എന്ന നിലയില്‍ പ്രചരിപ്പി ക്കുന്നതു ശരിയല്ല. പര്‍ദയണിഞ്ഞും ശരീര ഭാഗങ്ങള്‍ മറച്ചുമാണു അവതരിപ്പിച്ചതെന്ന് ശീരീന്‍  പറഞ്ഞു.
Next Story

RELATED STORIES

Share it