kozhikode local

മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ്: ഉന്നതതല അന്വേഷണം വേണം

കോഴിക്കോട്: കോഴിക്കോട്ടെ മൊത്തം ജനങ്ങളും പിന്തുണയ്ക്കുന്ന മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡിന്റെ വികസനം അട്ടിമറിക്കാന്‍ തുടര്‍ച്ചയായി നടന്ന ഗൂഡാലോചന പുറത്തുകൊണ്ടുവരുവാന്‍ ഉന്നതതല അന്വേഷണം വേണമെന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പ്രസിഡ ന്റ് ഡോ. എം ജി എസ് നാരായണന്‍, അഡ്വ. മാത്യു കട്ടിക്കാന, എം പി വാസുദേവന്‍ എന്നിവര്‍ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.
കലക്ടറേറ്റില്‍ നിന്നും വേങ്ങേരി, ചേവായൂര്‍ വില്ലേജുകളിലെ രണ്ടു ഫയലുകള്‍ മുക്കിയത് മുഖ്യമന്ത്രി ഇടപെട്ടാണ് പൊങ്ങിയത്.
87 സെന്റ് സ്ഥലം വിജ്ഞാപനത്തില്‍ നിന്നും ഒഴിവാക്കിയതും അനുവദിച്ച 10 കോടി രൂപ ലഭിക്കാത്തതും അവസാനമായി 29 കോടി രൂപ അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവില്‍ ബജറ്റ് ശീര്‍ഷകം തെറ്റിയതും അടക്കം വികസനം അട്ടിമറിക്കാന്‍ തുടര്‍ച്ചയായി ഗൂഢാലോചന നടന്നിട്ടുണ്ട്.
നഗരപാത വികസന പദ്ധതിയുടെ ചാര്‍ജ്ജ് വഹിക്കുന്നത് മന്ത്രി ഡോ. എം കെ മുനീറാണ്. നിര്‍വഹണ ഉദ്യോഗസ്ഥന്‍ ജില്ലാ കലക്ടറുമാണ്. എന്നിട്ടും അട്ടിമറി തുടര്‍ച്ചയായി നടക്കുന്നത് ഉന്നതതലത്തിലുള്ള ഗൂഢാലോചനയുടെ ഫലമാണെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹിക ള്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it