kozhikode local

മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് : ജില്ലാ ഭരണകൂടത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി ആക്ഷന്‍ കമ്മിറ്റി

കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനം തടസ്സപ്പെടുത്തി ജനങ്ങളെ വഞ്ചിക്കുന്ന അധികൃതര്‍ക്കെതിരേ ആഞ്ഞടിച്ച് ജനജാഗ്രതാ സദസ്. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലാപറമ്പ് ഹൗസിങ് കോളനി ഓഫിസിന് സമീപത്ത് നടന്ന ജാഗ്രതാ സദസില്‍ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നു. സര്‍ക്കാര്‍ സ്ഥലം വിട്ടു നല്‍കാതെ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടുകളാണ് ജില്ലാ അധികൃതര്‍ സ്വീകരിക്കുന്നതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.
റോഡിന്റെ കാര്യത്തില്‍ നടപടിയെടുക്കേണ്ടവര്‍ നവ സോഷ്യല്‍ മീഡിയകളില്‍ ലൈക്കുകള്‍ കുന്നുകൂട്ടാന്‍ വൈറല്‍ മാനിയയില്‍ ആകപ്പെട്ടിരിക്കുകയാണ്. എന്നിട്ടും ഉത്തരവാദിത്വപ്പെട്ട മന്ത്രി അടക്കമുള്ളവര്‍ ഇതിനെതിരേ നിസംഗത പാലിക്കുകയാണെന്നും പ്രമേയത്തില്‍ പറയുന്നു.
ജനജാഗ്രതാ സദസ് തായാട്ട് ബാലന്‍ ഉദ്ഘാടനം ചെയ്തു.— ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. എം ജി എസ് നാരായണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ മേയര്‍ സി ജെ റോബിന്‍, കൗണ്‍സിലര്‍മാരായ ടി സി ബിജുരാജ്, ഇ പ്രശാന്ത്കുമാര്‍, കെ സി ശോഭിത, മലബാര്‍ ചേംബര്‍ മുന്‍ പ്രസിഡന്റ് കെ വി കുഞ്ഞഹമ്മദ്, സി പി കുഞ്ഞഹമ്മദ്, ഗ്രോ വാസു, ആര്‍ ജി രമേശ്, എം പി വാസുദേവന്‍, അഡ്വ. മാത്യു കട്ടിക്കാന, സിറാജ് വെള്ളിമാടുകുന്ന്, കെ വി സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it