kozhikode local

മാനാഞ്ചിറ -വെള്ളിമാടുകുന്ന് റോഡ് വികസനം : നാളെ റോഡ് ഉപരോധിക്കും



കോഴിക്കോട്: സംസ്ഥാന സര്‍ക്കാറും മന്ത്രിമാരും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുക, റോഡ് വികസനത്തിന് ഉടന്‍ ഫണ്ട് അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന നാലാംഘട്ട സമരത്തിന്റെ ഭാഗമായി ചരിത്രകാരന്‍ ഡോ.എം ജിഎസ് നാരായണന്റെ നേതൃത്വത്തില്‍ 27ന് ശനിയാഴ്ച മാനാഞ്ചിറയില്‍ റോഡ് ഉപരോധിക്കും. രാവിലെ 9.30 ന് സിഎസ്‌ഐ ബില്‍ഡിംഗിന് മുന്‍വശം വയനാട് റോഡില്‍ നടക്കുന്ന ഉപരോധം എം പി വീരേന്ദ്രകുമാര്‍ എംപി ഉദ്ഘാടനം ചെയ്യും. ഗാന്ധിയന്‍ തായാട്ട് ബാലന്‍, ഡോ.എ അച്ചുതന്‍, ഡോ.കെ സുഗതന്‍, യു കെ കുമാരന്‍, കവി പി കെ ഗോപി, പി കെ പാറക്കടവ്, ഗ്രോ വാസു, സ്വാതന്ത്ര്യസമരസേനാനി പി വാസു, സിനിമാ സംവിധായകന്‍ വി എം വിനു, വികാര്‍ ജനറല്‍ ഫാ. തോമസ് പനയ്ക്കല്‍, സ്വാമി വിവേകാമൃത ചൈതന്യ, ശുക്കൂര്‍ സഖാഫി, സി പി കുഞ്ഞുമുഹമ്മദ്, പ്രസ്സ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, പി ജെ ജോഷ്യോ, ഡോ.പി എ ലളിത, കെ വി കുഞ്ഞഹമ്മദ്, അഡ്വ.ആനന്ദ കനകം, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, വ്യാപാരി വ്യവസായി സംഘടനാ നേതാക്കള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ഉന്നത വ്യക്തികളുടെ സാന്നിധ്യമുണ്ടാകും. റോഡിന് സ്ഥലം വിട്ടുകൊടുക്കാന്‍ സമ്മതപത്രം നല്‍കിയ ഭൂവുടമകള്‍, ഷോപ്പുകള്‍ വിട്ടുകൊടുത്ത കച്ചവടക്കാര്‍, തൊഴിലാളികള്‍ എന്നിവരും സമരത്തില്‍ പങ്കെടുക്കും. മുന്‍ സര്‍ക്കാറിന്റെ കാലത്ത് നടന്ന മൂന്ന് ഘട്ട സമരങ്ങളുടെയും എം ടി വാസുദേവന്‍ നായര്‍ അടക്കമുള്ള പ്രമുഖര്‍ ഒപ്പിട്ട ഭീമഹരജിയുടെയും ഫലമായി 64 കോടി രൂപ അനുവദിച്ചതിനെ തുടര്‍ന്ന് മലാപ്പറമ്പ് ജംഗ്ഷന്‍, പാറോപ്പടി, നടക്കാവ്, മാവൂര്‍ റോഡ് മേഖലകളില്‍ ഏതാനും സ്ഥലം ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. 4 കോടിയുടെ മതില്‍ കെട്ടി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. മുന്നണികളും സ്ഥാനാര്‍ത്ഥികളും കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും പിന്നീട് മന്ത്രിമാരും എംഎല്‍എയും പറഞ്ഞ ഉറപ്പുകളും ഒരുവര്‍ഷക്കാലമായി നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് ഉപരോധസമരവുമായി ആക്ഷന്‍ കമ്മിറ്റി രംഗത്തിറങ്ങിയിട്ടുള്ളത്. മിഠായിത്തെരുവ് നവീകരണം ഉടനടി പൂര്‍ത്തിയാക്കണംകോഴിക്കോട്: മിഠായ്‌ത്തെരുവ് നവീകരണ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് കാലിക്കറ്റ് ചേംബര്‍ യോഗം ആവശ്യപ്പെട്ടു. നൊയമ്പും പെരുന്നാളും വരുന്ന സാഹചര്യത്തില്‍ കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാതെ നവീകരണ പ്രവര്‍ത്തന ജോലികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ചു ഗതാഗത സജ്ജമാക്കണം. പ്രസിഡന്റ് ഐപ് തോമസ്, ഡോ. എ എം ഷെരീഫ്, ടി പി വാസു, സുബൈര്‍ കൊളക്കാടന്‍, പി എം ഷാനവാസ്, ജോഹര്‍ റ്റാംറ്റണ്‍, എം കെ നാസര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it