kozhikode local

മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് മുഖ്യമന്ത്രിയുടെ ഉറപ്പ്; ഉപവാസ സമരം മാറ്റിവച്ചു

കോഴിക്കോട്: മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡ് വികസന ആക്ഷന്‍ കമ്മിറ്റിയുടെ അനിശ്ചിതകാല ഉപവാസ സമരം മാറ്റിവെച്ചു. ഇന്നലെ മുഖ്യമന്ത്രിയെകണ്ട നിവേദക സംഘത്തിന് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അനിശ്ചിതകാല ഉപവാസ സമരം മാറ്റിവെച്ചത്.
റോഡ് വികസനത്തിന് പ്രാരംഭ ഭരണാനുമതി പ്രകാരം 15 വര്‍ഷം മുന്‍പ് അനുവദിച്ച 52 കോടി രൂപയ്ക്ക് പകരം പുതുക്കിയ എസ്റ്റിമേറ്റ്, പ്രൊജക്റ്റ് റിപ്പോര്‍ട്ട് എന്നിവ പ്രകാരം 345 കോടിയായി തുക വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രത്യേക ഭരണാനുമതി ലഭിക്കാനായി ഫയല്‍ പൊതു മരാമത്ത് വകുപ്പ് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. ഫയലില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ഫണ്ട് അനുവദിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് 18 മുതലുള്ള അനിശ്ചിത കാല ഉപവാസ സമരം നീട്ടിവെക്കാന്‍ ഇന്നലെ ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റിയോഗം തീരുമാനിച്ചത്. ഒരു മാസത്തിനുള്ളില്‍ യോഗം ചേര്‍ന്ന് ഭാവി നടപടികള്‍ സ്വീകരിക്കും.  18 ന് റോഡപകടങ്ങളില്‍ മരിച്ചവരുടെ സ്മരണയ്ക്കായി സ്മരണജ്വാല കലക്‌ട്രേറ്റിന് മുന്നില്‍ നടത്താനും തീരുമാനിച്ചു.
Next Story

RELATED STORIES

Share it