kozhikode local

മാനാഞ്ചിറ റോഡ് മുഖ്യ ചര്‍ച്ചയാവുന്നു

കോഴിക്കോട്: നഗരത്തിലെ മുഖ്യവിഷയമായ മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് തിരഞ്ഞെടുപ്പ് ചര്‍ച്ചയാകുന്നു. കോഴിക്കോട് നോര്‍ത്ത്-സൗത്ത് നിയോജകമണ്ഡലങ്ങളിലെ പ്രധാന മുന്നണി സ്ഥാനാര്‍ഥികളുടെ മുഖാമുഖം ഇതിനായി സംഘടിപ്പിക്കും.
മെയ് രണ്ടിന് തിങ്കളാഴ്ച അഞ്ചിന് എം കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്യും. ആക്ഷന്‍ കമ്മിറ്റി തയ്യാറാക്കുന്ന ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാനും അവസരമൊരുക്കും. മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംജിഎസ് നാരായണന്‍, ജനറല്‍ സെക്രട്ടറി എം പി വാസുദേവന്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.
Next Story

RELATED STORIES

Share it