kozhikode local

മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് തുല്യനീതി ഉറപ്പുവരുത്തണം: മേയര്‍

മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് തുല്യനീതി ഉറപ്പുവരുത്തണം: മേയര്‍ കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന കുരുന്നുകള്‍ക്ക് തുല്യനീതിയും തുല്യ അവകാശവും ഉറപ്പുവരുത്തേണ്ട ബാധ്യത പൊതുസമൂഹത്തിനും ഭരണാധികാരികള്‍ക്കുമുണ്ടെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി ജെഡിറ്റി ഇസ്‌ലാം എജ്യുക്കേഷന്‍ കോംപ്ലക്‌സില്‍ കുടുംബശ്രീ സംഘടിപ്പിക്കുന്ന സംസ്ഥാനതല ബഡ്‌സ് കലോല്‍സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മേയര്‍. മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികളില്‍ സര്‍ഗവാസനയുള്ള ധാരാളം പേരുണ്ട്. ഇവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനുള്ള കൂടുതല്‍ ശ്രമങ്ങളുണ്ടാവണം. ഭിന്നശേഷി വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി കുടുംബശ്രീ സംസ്ഥാന തലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മേയര്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. എ പ്രദീപ് കുമാര്‍ എംഎല്‍എ, ജെഡിറ്റി ഇസ്‌ലാം ഓര്‍ഫനേജ് ആന്റ് എജ്യുക്കേഷണല്‍ ഇന്‍സ്്റ്റിറ്റിയൂഷന്‍ പ്രസിഡന്റ് സി പി കുഞ്ഞുമുഹമ്മദ്, ഡോ. സി എസ് പ്രവീണ്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പി സി കവിത, ജി എസ് അമൃത സംസാരിച്ചു. കുടംബശ്രീയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന 151 ബഡ്‌സ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളാണ് കലോല്‍സവത്തില്‍ പങ്കെടുക്കുന്നത്. കലോല്‍സവം ഇന്ന് അവസാനിക്കും. സമാപന സമ്മേളനത്തില്‍ തദ്ദേശ സ്വയം ഭരണ മന്ത്രി കെ ടി ജലീല്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it