kozhikode local

മാനസികാസ്വാസ്ഥ്യമുള്ള ദലിത് യുവാവിനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി

മുക്കം: മാനസികാസ്വാസ്ഥ്യമുള്ള ദലിത് യുവാവ് ക്രൂരമര്‍ദ്ദനത്തിന് ഇരയായതായി പരാതി. ആനക്കാംപൊയില്‍ പുതിയ വീട്ടില്‍ ബിനീഷ് (27) ആണ് മര്‍ദ്ദനത്തിനിരയായത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. നട്ടെല്ലിന് പരിക്കേറ്റ ബിനീഷ് മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികില്‍സയിലാണ്. ഒരു സംഘമാളുകള്‍ ബൈക്കിലെത്തി കല്ലും വടിയുമായി മര്‍ദ്ദിച്ച ശേഷം നിലത്തിട്ട് ചവിട്ടുകയായിരുന്നു വെന്ന് ബിനീഷിന്റെ മാതാവ് ലീല പറഞ്ഞു. ബിനീഷിന് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍ പോലും മറ്റുള്ളവരുടെ സഹായം അവശ്യമാണ്.
അതേ സമയം അക്രമത്തിന് പിന്നില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണന്ന് പട്ടികജാതി ക്ഷേമസമിതി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ഇത് ഒറ്റപെട്ട സംഭവമല്ലെന്നും ദേശീയ തലത്തില്‍ ദലിതര്‍ക്കെതിരെ നടന്നു വരുന്ന അക്രമ സംഭവങ്ങളുടെ തുടര്‍ച്ചയാണന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it