മാനസികാരോഗ്യ റിപോര്‍ട്ടിങ് : മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു



തൃശൂര്‍: മാനസികാരോഗ്യ സംബന്ധിയായ ശാസ്ത്രീയവും സമഗ്രവും കാലികവുമായ റിപോര്‍ട്ടിങിന് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അച്ചടിമാധ്യമ വിഭാഗത്തില്‍ കോട്ടയം മനോരമ ആരോഗ്യത്തിലെ സീനിയര്‍ സബ് എഡിറ്റര്‍ ആശാ തോമസ്, ദൃശ്യമാധ്യമ വിഭാഗത്തില്‍ കോഴിക്കോട് മീഡിയാ വണ്ണിലെ ന്യൂസ് എഡിറ്റര്‍ പി കെ ശ്യാമകൃഷ്ണന്‍ എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കുക. മനസിനു വേണം ഫസ്റ്റ് എയ്ഡ് എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച ആശാ തോമസിന്റെ ലേഖനത്തിനാണ് അവാര്‍ഡ്. വഴിമാറും കുരുന്നുകള്‍ എന്ന പേരില്‍ സംപ്രേഷണം ചെയ്ത പ്രോഗ്രാമാണ് പി കെ ശ്യാമകൃഷ്ണനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 5000 രൂപയും പ്രശസ്തിപത്രവും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന അവാര്‍ഡ് 10ന് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ നടക്കുന്ന ലോക മാനസികാരോഗ്യ ദിനാഘോഷ ചടങ്ങില്‍ വിതരണം ചെയ്യും. തൊഴില്‍ ഇടങ്ങളിലെ മാനസികാരോഗ്യം എന്ന വിഷയത്തിലൂന്നി നടക്കുന്ന ദിനാചരണം രാവിലെ 10ന് സി എന്‍ ജയദേവന്‍ എംപി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി സെക്രട്ടറി ഡോ. ഗിരീഷ് മേനോന്‍, തൃശൂര്‍ ബ്രാഞ്ച് ഭാരവാഹികളായ ഡോ. സ്മിത രാംദാസ്, ഡോ. അബ്ദുര്‍റഹ്മാന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it