World

മാനസരോവറില്‍ കുടുങ്ങിയ 250 ഇന്ത്യന്‍ തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി

കാഠ്മണ്ഡു: വെള്ളപ്പൊക്കത്തെ തുടര്‍ന്ന്  നേപ്പാളില്‍ കുടുങ്ങിയ 250 ഇന്ത്യന്‍ തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി. മാനസരോവറില്‍ നിന്നു മടങ്ങുന്നതിനിടെ ഹില്‍സ ക്യാംപില്‍ കുടുങ്ങിയവരെയാണ് ര—ക്ഷപ്പെടുത്തിയത്. 336 പേരെ സിമികോട്ടില്‍ നിന്നു സുര്‍ഖേതിലേക്കു മാറ്റിയതായും നേപ്പാളിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.
ഇന്നലെ 17 യാത്രാ വിമാനങ്ങളും നേപ്പാള്‍ വ്യോമസേനയുടെ മൂന്നു ഹെലികോപ്റ്ററുകളും സിമികോട്ടില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു. നേപ്പാളില്‍ ശക്തമായ മഴയെത്തുടര്‍ന്ന് സിമികോട്ട്, ഹില്‍സ, നേപ്പാള്‍ഗഞ്ച് എന്നീ മൂന്നു ക്യാംപുകളില്‍ കുടുങ്ങിയ 1,575 പേര്‍ ഇന്ത്യന്‍ തീര്‍ത്ഥാടകരായിരുന്നു.
ഇതില്‍ ഒരു മലയാളി അടക്കം രണ്ടുപേര്‍ മരിച്ചിരുന്നു. 158 പേരെ ചൊവ്വാഴ്ച രക്ഷപ്പെടുത്തി.
Next Story

RELATED STORIES

Share it