Flash News

കശ്മീര്‍; മാനഭംഗം നിഷേധിക്കാന്‍ പോലിസ് സമ്മര്‍ദ്ദം ചെലുത്തി; മൊഴിയെടുക്കുമ്പോള്‍ പെണ്‍കുട്ടി തനിച്ചായിരുന്നു: മാതാവ്

കശ്മീര്‍; മാനഭംഗം നിഷേധിക്കാന്‍  പോലിസ് സമ്മര്‍ദ്ദം ചെലുത്തി; മൊഴിയെടുക്കുമ്പോള്‍ പെണ്‍കുട്ടി തനിച്ചായിരുന്നു: മാതാവ്
X
_kashmir-curfew-4

[related]

ശ്രീനഗര്‍: മാനഭംഗത്തിനിരയായിട്ടില്ലെന്ന് മൊഴിനല്‍കാന്‍ പെണ്‍കുട്ടിയില്‍ ഹന്ദ്വാര പോലിസ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് മാതാവ് താജാബീഗം. പോലിസ് മൊഴി രേഖപ്പെടുത്തുമ്പോള്‍ പെണ്‍കുട്ടി സ്റ്റേഷനില്‍ തനിച്ചായിരുന്നുവെന്നും അവര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തെ പങ്കെടുപ്പിച്ച് വാര്‍ത്താസമ്മേളനം നടത്താന്‍ ഒരു സന്നദ്ധ സംഘടന ശ്രമിച്ചെങ്കിലും പോലിസ് അനുമതി നല്‍കിയില്ല.
മകളെ പോലിസ് കസ്റ്റഡിയിലെടുത്തെന്നും വീഡിയോയില്‍ മുഖം മറയ്ക്കാതെയാണ് മൊഴി രേഖപ്പെടുത്തിയതെന്നും മാതാവ് ആരോപിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച സ്‌കൂളില്‍ നിന്ന് വീട്ടിലേക്കു തിരിച്ചുവരുകയായിരുന്നു പെണ്‍കുട്ടി. ശൗചാലയത്തില്‍ കയറിയപ്പോള്‍ സൈനികന്‍ പിറകെയെത്തി. സൈനികനെ കണ്ട കുട്ടി ബഹളംവച്ചു. പോലിസ് സ്ഥലത്തെത്തിയെങ്കിലും സൈനികന്‍ രക്ഷപ്പെട്ടു. തന്റെ ഭര്‍ത്താവും അമ്മായിയും നിയമവിരുദ്ധമായി പോലിസ് കസ്റ്റഡിയിലാണെന്നും താജാബീഗം പറഞ്ഞു.
അതേസമയം, ഏതു നിയമമനുസരിച്ചാണ് പെണ്‍കുട്ടിയെയും ബന്ധുക്കളെയും കസ്റ്റഡയിലെടുത്തതെന്ന് അറിയിക്കാന്‍ ജമ്മുകശ്മീര്‍ ഹൈക്കോടതി പോലിസിനോട് ആവശ്യപ്പെട്ടു. മകളെയും ബന്ധുക്കളെയും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് താജാബീഗം സമര്‍പിച്ച ഹരജിയിലാണ് കോടതി നിര്‍ദേശം. സംസ്ഥാന സര്‍ക്കാരിനും ഹന്ദ്വാര പോലിസ് സൂപ്രണ്ടിനും കോടതി നോട്ടീസയച്ചു. മൊഴി രേഖപ്പെടുത്താന്‍ പെണ്‍കുട്ടിയെ ഹന്ദ്വാര ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയുടെ ബന്ധുക്കളെ നിര്‍ബന്ധിച്ച് മാധ്യമങ്ങള്‍ക്കു മുമ്പില്‍ ഹാജരാക്കരുതെന്നും കോടതി ഉത്തരവിട്ടു.
Next Story

RELATED STORIES

Share it