wayanad local

മാനന്തവാടി ബിവറേജസ് ഔട്ട്‌ലെറ്റ്; ആര്‍ഡി ഓഫിസിന് മുന്നില്‍ ജനകീയ സമരം

മാനന്തവാടി: ബിവറേജസ് ഔട്ട്‌ലെറ്റ് സമരവുമായി ബന്ധപ്പെട്ട് ബഹുജന സംഘടനകളുടെ നേതൃത്വത്തില്‍ ആര്‍ഡി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. 130 ദിവസം പിന്നിട്ട ആദിവാസി സമരം ഒത്തുതീര്‍പ്പാക്കുക, സമരക്കാരെ കൈയേറ്റം ചെയ്തവര്‍ക്കെതിരേ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുക, കൃത്യവിലോപം കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളും ദലിത്-ആദിവാസി ബഹുജന സംഘടനകള്‍ നടത്തിയ സമരത്തില്‍ ഉന്നയിച്ചു.
ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ പ്രതിഷേധ യോഗത്തിനു ശേഷമായിരുന്നു ആര്‍ഡി ഓഫിസ് മാര്‍ച്ച്. സ്വാതന്ത്ര്യസമര സേനാനി തായാട്ട് ബാലന്‍ ഉദ്ഘാടനം ചെയ്തു. സമരം ഒത്തുതീര്‍ത്തില്ലെങ്കില്‍ വിഷയം കെഎസ്‌യു ഏറ്റെടുക്കുമെന്നു ജില്ലാ പ്രസിഡന്റ് ജഷീര്‍ പള്ളിവയല്‍ മുന്നറിയിപ്പ് നല്‍കി. മുനിസിപ്പല്‍ കൗണ്‍സിലര്‍ അഡ്വ. റഷീദ് പടയന്‍ അധ്യക്ഷത വഹിച്ചു. ദലിത് കോ-ഓഡിനേഷന്‍ കമ്മിറ്റി സംസ്ഥാന ഓര്‍ഗനൈസര്‍ എന്‍ മണിയപ്പന്‍, മദ്യനിരോധന സമിതി ജില്ലാ സെക്രട്ടറി കെ മുജീബ് റഹ്മാന്‍, സംഘാടക സമിതി കണ്‍വീനര്‍ പി ആര്‍ ചന്ദ്രന്‍, ഫാ. മാത്യു കാട്ടറത്ത്, സി കെ മാധവന്‍, മാക്ക പയ്യംപള്ളി, പി എ ജെയിംസ്, മുകുന്ദന്‍ ചീങ്ങേരി, കെ ആര്‍ ഗോപി, പി ആര്‍ കൃഷ്ണന്‍കുട്ടി, ശ്രീജിത്ത്, നളിനാക്ഷി കുഴിനിലം, മേഴ്‌സി തൃശ്ശിലേരി, സുലോചന ഗോവിന്ദന്‍കുട്ടി സംസാരിച്ചു.
Next Story

RELATED STORIES

Share it