wayanad local

മാനന്തവാടി നഗരസഭ രാത്രിഭക്ഷണ വിതരണ പദ്ധതി വിപുലമാക്കുന്നു



മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലുള്ള രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി കഴിഞ്ഞ 10 വര്‍ഷക്കാലമായി മാനന്തവാടി നഗരസഭ നടത്തിവരുന്ന രാത്രിഭക്ഷണ വിതരണ പദ്ധതി വിപുലീകരിക്കുന്നു. പ്രതിദിനം നൂറുകണക്കിനാളുകള്‍ക്കാണ് പദ്ധതി പ്രകാരം രാത്രിഭക്ഷണം വിതരണം ചെയ്യുന്നത്. കൂടുതല്‍ ജനകീയമാക്കി സുമനസ്സുകളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്താന്‍ നഗരസഭ തീരുമാനിച്ചതിന്റെ  ഭാഗമായി പദ്ധതി നടത്തിപ്പിനുള്ള കമ്മിറ്റി പുനസ്സംഘടിപ്പിച്ചു. വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഭക്ഷ്യോല്‍പന്നങ്ങള്‍ സംഭാവനയായി സ്വീകരിക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി ആര്‍ പ്രവീജ് നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it