മാനന്തവാടി നഗരസഭയിലെ വിജയികളെ ഇന്നു പ്രവചിക്കും
BY Sumeera SMR1 Nov 2015 5:17 AM GMT
Sumeera SMR1 Nov 2015 5:17 AM GMT
മാനന്തവാടി: നഗരസഭാ കൗണ്‍സിലിലേക്കുളള തിരഞ്ഞെടുപ്പിലെ വിജയികളെ ഇന്നു പ്രവചിക്കും. മാനന്തവാടി പ്രസ് ഫോറവും ഗ്രാന്റ് ഡ്രേപ് എന്റര്ടെയ്ന്മെന്റും ചേര്‍ന്നാണ് വ്യത്യസ്തമായ പരിപാടിയൊരുക്കുന്നത്. ഉച്ചയ്ക്കു 12ന് പ്രസ് ഫോറത്തില്‍ നടക്കുന്ന ചടങ്ങില്‍ 36 ഡിവിഷനുകളിലെയും വിജയികളെയും വിജയവാര്‍ത്ത പ്രസിദ്ധീകരിക്കുന്ന പ്രമുഖ ദിനപത്രങ്ങളുടെ എട്ടിലെ തലക്കെട്ടുമാണ് യുവ മാന്ത്രികന് മഹേഷ് വയനാട് പ്രവചിക്കുക. ഫലവും തലക്കെട്ടുകളും അടങ്ങുന്ന പേപ്പര്‍ സീല്‍ ചെയ്തു പെട്ടിയിലാക്കി താഴുകൊണ്ട് പൂട്ടി അലമാരയില്‍ സൂക്ഷിക്കും. പെട്ടി പൂട്ടുന്നതിന് സബ് കലക്ടര്‍ ശീറാം സാംബശിവ റാവു, സിഐ കെ കെ അബ്ദുല്‍ ഷരീഫ്, എസ്ഐ വിനോദ് വലിയാറ്റൂര്‍, യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ സാക്ഷികളാവും. താക്കോല്‍ സബ് കലക്ടര്‍ തന്നെ സൂക്ഷിക്കും.
എട്ടിന് ഉച്ചയ്ക്കു 12ന് വിശിഷ്ട വ്യക്തികളെയും പൗരസമൂഹത്തെയും സാക്ഷിയാക്കി സബ് കലക്ടര്‍ പെട്ടി തുറന്ന് ഫലം വായിക്കും. തിരഞ്ഞെടുപ്പ് കൗതുകത്തോടൊപ്പം മാജിക് എന്ന കലയുടെ പ്രോല്സാഹനത്തിന് കൂടിയാണ് പ്രവചന പരിപാടി നടത്തുന്നതെന്നു പ്രസ് ഫോറം പ്രസിഡന്റ് കെ എം ഷിനോജ്, സെക്രട്ടറി എ ഷമീര്‍, ഫിറോസ് ഖാന് അറിയിച്ചു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT